play-sharp-fill
ഉദ്ഘാടന പരിപാടിക്കിടെ പൊതുജനമധ്യത്തിൽ തെറിപ്പാട്ട് പാടി,ഗതാഗതം തടസ്സപ്പെടുത്തി; യൂട്യൂബർ തൊപ്പിക്കെതിരെ കേസ്..!

ഉദ്ഘാടന പരിപാടിക്കിടെ പൊതുജനമധ്യത്തിൽ തെറിപ്പാട്ട് പാടി,ഗതാഗതം തടസ്സപ്പെടുത്തി; യൂട്യൂബർ തൊപ്പിക്കെതിരെ കേസ്..!

സ്വന്തം ലേഖകൻ

മലപ്പുറം : പൊതുജനമധ്യത്തിൽ തെറിപ്പാട്ട് പാടിയതിന്റെ പേരിൽ വിവാദ യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു.കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് നിഹാലാണ് സാമൂഹ്യ മാധ്യമങ്ങളിൽ തൊപ്പി എന്നറിയപ്പെടുന്നത്. വളാഞ്ചേരിയിലെ ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെ തുടർന്നാണ് വളാഞ്ചേരി പൊലീസ് കേസെടുത്തത്.


അശ്ലീലപദപ്രയോഗം നടത്തി എന്നതിനു പുറമേ ഗതാഗതം തടസ്സപ്പെടുത്തിയെന്ന കുറ്റവും ചേർത്തിട്ടുണ്ട്. ഉദ്ഘാടനപരിപാടി സംഘടിപ്പിച്ച കടയുടമയ്‌ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസങ്ങൾക്ക് മുൻപ് വളാഞ്ചേരിയിൽ നടന്ന കട ഉദ്ഘാടനവും ഇതിൽ പങ്കെടുത്ത യൂട്യൂബർ തൊപ്പിയുടെ പാട്ടുമെല്ലാം സാമൂഹികമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. നൂറു കണക്കിന് കുട്ടികളും കൗമാരക്കാരുമാണ് തൊപ്പിയെ കാണാനായി തടിച്ചു കൂടിയത്. ഇതെത്തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. mrz thoppi’ എന്ന ഇയാളുടെ യൂട്യൂബ് ചാനലിന് ലക്ഷത്തിലധികം സബ്സ്ക്രൈബർമാരാണ് ഉള്ളത്.

ഗെയിമിങ് പ്ലാറ്റ് ഫോമുകളിലൂടെയാണ് ഇയാൾ ശ്രദ്ധ നേടിത്തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ തൊപ്പിയുടെ വീഡിയോകളുടെ ഉള്ളടക്കത്തിന് രൂക്ഷ വിമര്‍ശനമുണ്ട്. വളാഞ്ചേരി സ്വദേശിയായ പൊതു പ്രവർത്തകന്റെ പരാതിയിലാണ് നിലവിൽ കേസെടുത്തിട്ടുള്ളത്.