ആലപ്പുഴ മണ്ണഞ്ചേരിയിൽ ടോറസും ഗുഡ്സ് വാഹനവും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം; രണ്ടുപേർക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മണ്ണഞ്ചേരി: ടോറസും ഗുഡ്സ് വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മണ്ണഞ്ചേരി കണിച്ചുകാട് സലീമിന്റെ മകൻ സബീർ സലീമാണ് (27) മരിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന ബംഗാൾ സ്വദേശി ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു.

ഇന്ന് രാവിലെയായിരുന്നു അപകടം. സബീർ സലീം ഓടിച്ചിരുന്ന ഗുഡ്സ് വാഹനത്തിലേക്ക് ടോറസ് ഇടിച്ചാണ് അപകടമുണ്ടായത്. സബീറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം തുടർ നടപടികൾക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ടോറസ് ചെത്തി ഹാർബറിലേക്ക് കല്ലുമായി പോകുകയായിരുന്നു. ടി.കെ ഏജൻസീസ് ജീവനക്കാരാനായ സബീർ കോഴികളെ കടയിൽ കൊടുത്തതിന് ശേഷം മടങ്ങി വരുമ്പോൾ ആയിരുന്നു അപകടം. ബുഷ്‌റ ബീവി ആണ് ഷബീറിന്റെ മാതാവ്. ഭാര്യ: ഷാഹിദ. മകൻ:ഐദിൻ സഫ്രാൻ (ഒന്നര വയസ്).