play-sharp-fill
കൈക്കൂലിപണം ഒളിപ്പിക്കാൻ പതിനെട്ടടവ് പയറ്റിയിട്ടും രക്ഷയില്ല ;  പെൻസില്‍ കൂടിനുള്ളിലും അഗര്‍ബത്തി സ്റ്റാന്‍ഡിലുമായി കണ്ടെത്തിയത് കണക്കിൽപ്പെടാത്ത 8300 രൂപ; പാലക്കാട് ഗോവിന്ദാപുരം ആർടിഒ ചെക്പോസ്‌റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

സ്വന്തം ലേഖകൻ
പാലക്കാട്: ഗോവിന്ദാപുരം ആർടിഒ ചെക്പോസ്‌റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തു.

പെന്‍സില്‍ കൂടിനുള്ളിലും അഗര്‍ബത്തി സ്റ്റാന്‍ഡിലുമായി ചുരുട്ടി ഒളിപ്പിച്ചിരുന്ന 8300 രൂപയാണ് കണ്ടെടുത്തു.

വാഹനത്തിന്റെ ഡ്രൈവർമാരിൽ നിന്നും ഉദ്യോഗസ്ഥർ പണം വാങ്ങുന്നതിന്റെ തെളിവുകളും വിജിലൻസിന് ലഭിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പുലർച്ചെയാണ് പരിശോധന നടത്തിയത്.

മീറ്ററിനുള്ളിലും , വാഴക്കൂമ്പിനുള്ളിലും കൈക്കൂലിപ്പണം ഒളിപ്പിച്ചുവെച്ച് പിടിയിലായ ഉദ്യോ​ഗസ്ഥരുടെ ലിസ്ററുകൾ വേറെ. കൈക്കൂലിക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്നു മനോഭാവം.