video
play-sharp-fill

ഗുരുവായൂരിലെ ലോഡ്ജിൽ 2 കുട്ടികള്‍ മരിച്ചനിലയില്‍..! കൈ ഞരമ്പ് മുറിച്ച പിതാവ് ഗുരുതരാവസ്ഥയിൽ ; മക്കളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്ന് നിഗമനം

ഗുരുവായൂരിലെ ലോഡ്ജിൽ 2 കുട്ടികള്‍ മരിച്ചനിലയില്‍..! കൈ ഞരമ്പ് മുറിച്ച പിതാവ് ഗുരുതരാവസ്ഥയിൽ ; മക്കളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്ന് നിഗമനം

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: ഗുരുവായൂരിലെ ലോഡ്ജിൽ രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. 14ഉം എട്ടും വയസുള്ള കുട്ടികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു കുട്ടി തൂങ്ങി മരിച്ച നിലയിലാണ്.

ഇവരുടെ പിതാവ് ചന്ദ്രശേഖരനെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തി. മക്കളെ കൊലപ്പെടുത്തി ചന്ദ്രശേഖരൻ ആത്മഹത്യക്ക് ശ്രമിച്ചതാകാമെന്നാണ് പൊലീസ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി പത്തരയോടെയാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്. കുട്ടികളില്‍ ഒരാളെ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. തിരിച്ചറിയല്‍ രേഖ അനുസരിച്ച് ഇവര്‍ സുല്‍ത്താന്‍ ബത്തേരി സ്വദേശികളാണെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ട്.

ഗുരുതരാവസ്ഥയിലായ പിതാവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.