video
play-sharp-fill

ആര്‍ത്തവവും സമ്മര്‍ദ്ദവും തമ്മിലെന്ത് ? പിരീഡ്‌സ് ദിനങ്ങളിലെ ചില പ്രശ്‌നങ്ങള്‍ക്ക് പിന്നിലെ കാരണം അറിയാം

ആര്‍ത്തവവും സമ്മര്‍ദ്ദവും തമ്മിലെന്ത് ? പിരീഡ്‌സ് ദിനങ്ങളിലെ ചില പ്രശ്‌നങ്ങള്‍ക്ക് പിന്നിലെ കാരണം അറിയാം

Spread the love

സ്വന്തം ലേഖകൻ

ജോലി, സാമ്പത്തിക പ്രശ്‌നങ്ങള്‍, ആരോഗ്യവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍, ജീവിതത്തിലെ പ്രധാന മാറ്റങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന സമ്മര്‍ദ്ദം വലിയ ആഘാതം സൃഷ്ടിച്ചേക്കാം. സമ്മര്‍ദ്ദം ആര്‍ത്തവചക്രത്തെയും ബാധിച്ചെന്നുവരാം. സമ്മര്‍ദ്ദം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയിലേക്ക് നയിക്കും. ഹൈപ്പോതലാമിക് പിറ്റിയൂട്ടറി എച്ച് പി ആക്‌സിസ് സമ്മര്‍ദ്ദത്തോട് പ്രതികരിക്കുന്ന ഒരു സുപ്രധാന സംവിധാനമാണ്.

പക്ഷെ ഇതിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തെ സമ്മര്‍ദ്ദം തകരാറിലാക്കും. ഇത് ആര്‍ത്തവചക്രത്തെയും പ്രത്യുല്‍പാദനത്തെയും ബാധിക്കും. കോര്‍ട്ടിസോള്‍ അമിതമായി ഉല്‍പാദിപ്പിക്കുന്നത് അണ്ഡോത്പാദനത്തിന് കാരണമാകുന്ന ചില ഹോര്‍മോണുകളെ തടയുകയും ഇതുമൂലം ആര്ഡത്തവചക്രത്തിന്റെ ക്രമം തെറ്റാനോ ആര്‍ത്തവം ഉണ്ടാകാതിരിക്കാനോ കാരണമാകും. യോഗ, മെഡിറ്റേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്ത് സമ്മര്‍ദ്ദത്തെ ഒരു പരിധിവരെ നിയന്ത്രിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമ്മര്‍ദ്ദം മൂലം ആര്‍ത്തവ സമയത്ത് അമിത വേദനയടക്കമുള്ള ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. സമ്മര്‍ദ്ദം മൂലം പ്രോസ്റ്റാഗ്ലാന്‍ഡിന്റെ ഉല്‍പാദനം വര്‍ദ്ധിക്കുന്നതും ആര്‍ത്തവ സമയത്തെ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കും. ദിവസവുമുള്ള വ്യായാമവും ആരോഗ്യകരമായ ഭക്ഷണശീലവും വീക്കം കുറയ്ക്കുകയും പേശികളുടെ പിരിമുറുക്കം ഇല്ലാത്താക്കാന്‍ സഹായിക്കുകയും ചെയ്യും.

ഹോര്‍മോണിനെ ഈസ്ട്രജനും പ്രൊജസ്റ്ററോണും ആണ് ഗര്‍ഭാശയ പാളിയുടെ കനം നിയന്ത്രിക്കുന്നത്. സമ്മര്‍ദ്ദം മൂലം ഹോര്‍മോണ്‍ ഉല്‍പാദനം തടസ്സപ്പെടുമ്പോള്‍ രക്തപ്രവാഹത്തെ ബാധിക്കും. ഇരുമ്പ് ധാരാളമടങ്ങിയ ഇലക്കറികള്‍ കഴിച്ച് ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുന്നത് ഇത് തടയാന്‍ സഹായിക്കും. എന്നാല്‍ കാരണമില്ലാതെ രക്തപ്രവാഹം കുറയുന്നുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കണം. കഫീന്‍, മദ്യം എന്നിവയുടെ ഉപയോഗം കുറച്ച് ധാരാളം വെള്ളം കുടിക്കുന്നത് ആര്‍ത്തവ ദിവസങ്ങളില്‍ നല്ലതാണ്.

സമ്മര്‍ദ്ദം മൂലം മാനസിക പിരിമുറുക്കം, അസ്വസ്ഥത, തലവേദന തുടങ്ങിയ പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം ലക്ഷണങ്ങള്‍ വഷളാകും. മാനസികാവസ്ഥയെയും പെരുമാറ്റത്തെയും നിയന്ത്രിക്കുന്ന സെറോടോണിന്‍, ഡോപാമൈന്‍ തുടങ്ങിയ ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഉല്‍പാദനത്തെയും സമ്മര്‍ദ്ദം ബാധിക്കും. വ്യായാമവും ആരോഗ്യകരമായ ഭക്ഷണവുമാണ് ഇതും മറികടക്കാന്‍ ചെയ്യാവുന്നത്. സമ്മര്‍ദ്ദം കുറച്ച് മാനസിക നില മെച്ചപ്പെടുത്താന്‍ യോഗ പോലുള്ളവ പരിശീലിക്കാം.