
കെ വിദ്യ വിഷയം; തന്റെ ശക്തമായ പ്രതികരണവുമായി എഴുത്തുകാരി ഇന്ദു മേനോൻ ,നേതാക്കന്മാരുടെ സംരക്ഷണം ചോദ്യം ചെയ്ത് കുറിപ്പ്
സ്വന്തം ലേഖകൻ
കൊച്ചി: കെ വിദ്യ ഉള്‍പ്പെട്ട വ്യാജ രേഖ കേസില്‍ പ്രതികരണവുമായി എഴുത്തുകാരി ഇന്ദു മേനോന്‍. വിഷയത്തില്‍ എന്തിന് വിമര്‍ശിക്കണമെന്നും ഇത്തരം കുറ്റക്കാര്‍ക്ക് സംരക്ഷണമൊരുക്കാന്‍ നേതാക്കന്മാര്‍ ഉണ്ടാകുമെന്നും ഇന്ദു മേനോന്‍ പ്രതികരിച്ചു.
വിദ്യയുടെയൊക്കെ പുറകെ ആരാണെന്ന് തനിക്കറിയില്ല. വിമര്‍ശിക്കാന്‍ പോയാല്‍ പണി ചിലപ്പോള്‍ പാലും വെള്ളത്തില്‍വന്നെന്നിരിക്കും. സത്യം പറഞ്ഞാല്‍ ഇവരെയൊക്കെ ഭയമാണ്.
എന്തിന് വിമര്‍ശിക്കണം. അല്ല എന്ത് ധൈര്യത്തില്‍ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്കെതിരെ പോസ്റ്റിടണം. ഞാന്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പക്ഷത്തുള്ള യൂണിയന്‍ തന്നെ എന്നെ ഉപദ്രവിക്കുന്ന അവസ്ഥ ഇനിയും എന്തിനുണ്ടാക്കണം. തനിക്ക് ഇവരെയൊക്കെ നല്ല ഭയമാണ്. നമ്മള്‍ വിചാരിക്കാത്ത ആഴത്തിലുള്ള ബന്ധങ്ങളുള്ള രാഷ്ട്രീയ സ്വാധീനവും ശക്തിയും ഉള്ള ആളുകളാണ് ഇത്തരക്കാര്‍.അവരെന്തു കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടുകയില്ല.അവര്‍ക്ക് വേണ്ടി ഞങ്ങള്‍ സംരക്ഷണം കൊടുക്കും എന്ന് പറയുവാന്‍ നേതാക്കന്മാര്‍ അനവധി ഉണ്ടാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞാന്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ സ്ഥാപനത്തില്‍ മൂന്നുവര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഇല്ലാതെ നാല് പേരാണ് റാങ്ക് ലിസ്റ്റില്‍ കയറിയത്.മൂന്നുപേര്‍ നിയമിതരായി.ഒരുവന്‍ അഡ്വൈസ് കിട്ടിയിട്ടും എന്നേലും പിടിക്കപ്പെടാം എന്നു കരുതി ആ പോസ്റ്റിംഗ് സ്വീകരിച്ചില്ല. അവന് ആദ്യമേ കിട്ടിയ അതിന്റെ താഴെയുള്ള ജോലിയില്‍ തന്നെ തുടര്‍ന്നു. അവന് ശേഷമുള്ളവന്‍ ജോലിയില്‍ കയറി. ഇത് എതിര്‍ത്തതും ചോദ്യം ചെയ്തതും തന്റെ ഡിവിഷനില്‍ ജോലി ചെയ്തിരുന്ന ഒരു റിസര്‍ച്ച് അസിസ്റ്റന്റ് ആണ്. അവന്‍ മാത്രമല്ല താനും അവരുടെ പരമശത്രുവായി.
താൻ വിശ്വസിക്കുന്ന അതേ രാഷ്ട്രീയ സംഘടനയുടെ എന്‍ജിഒ സംഘടന തനിക്കെതിരായി കാട്ടിക്കൂട്ടിയത് എന്താണെന്ന് പറയാന്‍ പോലും വയ്യ. എന്നെയും കുഞ്ഞിനെയും ഓഫീസ് മന്ദിരത്തില്‍ പൂട്ടിയിട്ട് വാച്ച്മാന്‍ ശാരീരിക ആക്രമണം നടത്തുന്ന നിലയിലേക്ക് വരെയെത്തി കാര്യങ്ങള്‍.കള്ള എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കൊടുത്ത് ജോലി തേടിയവര്‍ യൂണിയന്റെ സഹായത്തോടെ സസുഖം ഇപ്പോഴും ജോലിയില്‍ തുടരുന്നു. പരാതി പറഞ്ഞ താല്‍ക്കാലികക്കാരനായ കുട്ടിയെ പുറത്താക്കി.
എനിക്ക് വിദ്യാഭ്യാസം ഇല്ല . യോഗ്യതയില്ല. എക്‌സ്പീരിയന്‍സ് ഇല്ല. അഹങ്കാരമാണ്. ഫയല്‍ മോഷ്ടിച്ചു. മതില് ചാടി . മേലും വകുപ്പിന്റെ തലവനായ ഉദ്യോഗസ്ഥനോട് അവിശുദ്ധ ബന്ധമുണ്ട് , എന്നുവരെ നോട്ടീസ് അച്ചടിച്ച് എന്റെ വീട് മുതല്‍ ഓഫീസ് വരെ ഞാന്‍ വരുന്ന വഴിയില്‍ ഇരുവശത്തുമായി തൂക്കിയിട്ടു.
വളരെ സുസ്ഥിരമായ അക്കാദമിക ബാഗ്രൗണ്ട് ഉള്ള ഒരു വ്യക്തിയാണ് ഞാന്‍ .80 ശതമാനത്തില്‍ അധികം മാര്‍ക്ക് അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റി റാങ്ക് ഇതു വാങ്ങിയാണ് താന്‍ എല്ലാ എല്ലാ ക്ലാസ്സുകളിലും പാസ് ആയിട്ടുള്ളത്. എഴുതിയ മത്സരപരീക്ഷകളില്‍ എല്ലാം 5 റാങ്കിനുള്ളില്‍ കിട്ടിയിട്ടുണ്ടന്നും അവർ പറഞ്ഞു.