
എഐ ക്യാമറയ്ക്ക് മുന്നിലെ കോണ്‍ഗ്രസ് സമരപ്രഖ്യാപനത്തിനെതിരെ സിപിഎം; ഒപ്പം നിയമലംഘനം കുറഞ്ഞതിന്‍റെ കണക്കും
സ്വന്തം ലേഖിക
തിരുവനന്തപുരം: എഐ ക്യാമറകള്‍ക്ക് മുന്നില്‍ സമരം നടത്തുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരെ സി പി എം.
സംസ്ഥാനത്തെ റോഡപകടങ്ങള്‍ കുറയ്‌ക്കുന്നതിന് സ്ഥാപിച്ച എഐ ക്യാമറകള്‍ക്ക് മുന്നില്‍ സമരം നടത്തുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം അപഹാസ്യമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിലൂടെ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ജനസമൂഹത്തെ മുന്നോട്ട് നയിക്കാന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മാത്രമല്ല, നടപ്പാക്കിയ പദ്ധതികളും പൊളിക്കുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
ഇത് എത്രമാത്രം വിപത്‌കരമാണെന്ന് ഏവരും ആലോചിക്കണം. ശാസ്‌ത്ര സാങ്കേതിക രംഗത്തെ പുരോഗതി കൂടി ഉപയോഗപ്പെടുത്തി ജനങ്ങള്‍ക്ക് ക്ഷേമവും, വികസനവും ഉറപ്പുവരുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.
അത് തടയുകയെന്ന ഗൂഢ ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്നും സി പി എം കുറ്റപ്പെടുത്തി.