മദ്യലഹരിയില്‍ ബാറിന് സമീപം കത്തിക്കുത്ത്; ഇരുപത്തിനാലുകാരന് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍; രണ്ട് പേര് പിടിയില്‍
സ്വന്തം ലേഖിക
ഹരിപ്പാട്: ബാറിന് സമീപം നടന്ന സംഘര്‍ഷത്തില്‍ യുവാവിന് കുത്തേറ്റു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 മണിയോടുകൂടിയാണ് സംഭവം. സംഭവത്തില്‍ പ്രതികളായ രണ്ടുപേര്‍ പൊലീസ് പിടികൂടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
താമല്ലാക്കല്‍ കൃഷ്ണ കൃപയില്‍ രാഹുല്‍ ( ചെമ്ബന്‍ രാഹുല്‍ 27), കരുവാറ്റ പുത്തന്‍ തറയില്‍ പടീറ്റതില്‍ കണ്ണന് രാമചന്ദ്രന് ( 30 ) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
നാരകത്തറയിലെ ബാറില്‍ നിന്നും മദ്യപിച്ച് ഇറങ്ങിയ ഇരു സംഘങ്ങള്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാക്കുകയായിരുന്നു.
തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ കാരിച്ചാല്‍ സ്വദേശി സാരഥി (24) കത്തികുത്തിന് ഇരയാവുകയായിരുന്നു. ഗുരുതര പരിക്കേറ്റ സാരഥി ചികിത്സയിലാണ്.
Third Eye News Live
0