
പുഴയിൽ കുളിക്കാനിറങ്ങിയ ഡോക്ടറെ ഒഴുക്കിൽ പെട്ട് കാണാതായി
സ്വന്തം ലേഖകൻ
കൊച്ചി: പിറവം മാമലശേരി പയ്യാറ്റിൽ കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ ഡോക്ടറെ ഒഴുക്കിൽ പെട്ടു കാണാതായി. തൊടുപുഴ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗം സീനിയർ ഡോക്ടർ ഉല്ലാസ് ആർ മുല്ലമലയെ(42) ആണു ഇന്നലെ വൈകിട്ട് കാണാതായത്.
സഹപ്രവർത്തകർക്കൊപ്പം മാമലശേരിയിലെ സുഹൃത്തിന്റെ വസതിയിൽ
എത്തിയതായിരുന്നു ഡോ.ഉല്ലാസ്. വൈകിട്ട് 6 മണിയോടെ പുഴയോരത്ത് എത്തി. കുളിക്കുന്നതിനുള്ള തയാറെടുപ്പിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ കൈ നീട്ടിയെങ്കിലും
മുങ്ങിപ്പോയി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :