play-sharp-fill
നിരോധിത പുകയില വില്‍പന; വിദേശ തൊഴിലാളികള്‍ പിടിയില്‍

നിരോധിത പുകയില വില്‍പന; വിദേശ തൊഴിലാളികള്‍ പിടിയില്‍

സ്വന്തം ലേഖകൻ

മസ്കത്ത്: നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വിറ്റതിന് സലാലയില്‍നിന്ന് വിദേശ തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ദോഫാറിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പിലെ ജുഡീഷ്യല്‍ കണ്‍ട്രോള്‍ ഓഫിസര്‍മാരാണ് ച്യൂയിംഗം രൂപത്തിലുള്ള പുകയില വില്‍പന നടത്തിയതിന് പ്രതികളെ പിടികൂടിയത്.

അറസ്റ്റിലായ പ്രവാസികള്‍ സലാലയിലെ ഭക്ഷ്യ മേഖലയിലെ വാണിജ്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നുവെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.ഇവര്‍ക്കെതിരായ നിയമനടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :