രജിസ്ട്രേഷനില്ലാത്ത ഹൗസ് ബോട്ടുകള്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി വിധി; അഞ്ച് വര്‍ഷമായിയിട്ടും നടപ്പാക്കാതെ പിണറായി സര്‍ക്കാര്‍; സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് കേസ്….!
സ്വന്തം ലേഖിക
കൊച്ചി: സുരക്ഷാ നിയമങ്ങള്‍ കാറ്റില്‍ പറത്തിയും രജിസ്ട്രേഷന്‍ പോലുമില്ലാതെയും പ്രവര്‍ത്തിക്കുന്ന ഹൗസ് ബോട്ടുകള്‍ പിടിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് വന്നിട്ട് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും പിണറായി സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല.
ബോട്ടുടമകളുടെ സംഘടന നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്. തൊടു ന്യായങ്ങള്‍ നിരത്തി വിധി നടപ്പാക്കാതിരുന്നതോടെ സര്‍ക്കാരിനെതിരെയുളള കോടതിയലക്ഷ്യത്തിന് കേസ് നല്‍കിയിരിക്കുകയാണ് ബോട്ടുടമകള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
താനൂര്‍ ബോട്ട് അപകടത്തിന് പിന്നാലെ ഇന്നലെ വൈകീട്ട് പുന്നമടക്കായലില്‍ ഹൗസ് ബോട്ടുകളില്‍ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. 12 ബോട്ടുകള്‍ പരിശോധിച്ചപ്പോള്‍ രജിസ്ട്രേഷന്‍ കണ്ടെത്തിയത് മൂന്ന് ബോട്ടുകളില്‍ മാത്രമാണ്.
ഇത് വെറും കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്ന് മുന്‍കാല രേഖകള്‍ പരിശോധിച്ചാല്‍ മനസിലാവും. പുന്നമടക്കായലിലുള്ളത് 1500ഓളം ഹൗസ്ബോട്ടുകളാണ്.
തുറമുഖ വകുപ്പിന്‍റെ രേഖകള്‍ പ്രകാരം രജിസ്ട്രേഷന് എടുത്തിരിക്കുന്നത് 800റോളം ബോട്ടുകള്‍ മാത്രമാണ്. ഒരോ വര്‍ഷവും ബോട്ടുകളില്‍ സര്‍വേ നടത്തി എല്ലാ സുരക്ഷാചട്ടങ്ങളും പാലിച്ചെന്ന് കണ്ടാല്‍ മാത്രമേ രജിസ്ട്രേഷന്‍ പുതുക്കി നല്‍കാന്‍ പാടുള്ളൂ.
സര്‍വേ നടത്തുന്നതിന് ഫീസടച്ച് ബോട്ടുടമകളാണ് അപേക്ഷ നല്‍കേണ്ടത്. പകുതിയലധികം പേരും ഇത് ചെയ്യാറില്ല. ഉദ്യോഗസ്ഥര്‍ ശ്രമിക്കാറുമില്ല.