
ആലപ്പുഴ മാന്നാറിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷം; എസ് ഐയ്ക്ക് തലയിൽ വടി കൊണ്ട് അടിയേറ്റു
സ്വന്തം ലേഖകൻ
ആലപ്പുഴ: മാന്നാറിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ എസ് ഐയ്ക്ക് പരിക്കേറ്റു. സംഘർഷത്തിൽ ഇടപെടുന്നതിനിടയിൽ എസ് ഐ ബിജുക്കുട്ടനാണ് തലയ്ക്ക് വടി കൊണ്ടുള്ള അടിയേറ്റത്. ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നാടൻപാട്ട് പരിപാടി നടക്കുന്നിടത്താണ് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്.
സംഘർഷം നിയന്ത്രിക്കാനായി ശ്രമിക്കവേ ആയിരുന്നു എസ് ഐയ്ക്ക് പിന്നിൽ നിന്ന് തലയ്ക്ക് അടിയേറ്റത്. പരിക്കേറ്റ എസ് ഐയെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പൊലീസിനെ ഭയന്ന് മഡ്ക്ക കളിക്കുന്ന സ്ഥലത്ത് നിന്നും ഓടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു. എണ്ണപ്പാറ കുഴിക്കോലിലെ വിഷ്ണു (26) ആണ് മരിച്ചത്. എണ്ണപ്പാറയിൽ മഡ്ക്ക കളി സ്ഥലത്തു നിന്ന് പൊലീസ് വരുന്നുണ്ടെന്ന് ആരോ വിളിച്ചു പറയുന്നത് കേട്ട് ഓടിയപ്പോഴാണ് വിഷ്ണു കിണറിൽ വീണത്. സമീപത്തെ കുമാരന്റെ പറമ്പിലെ 20 കോൽ താഴ്ചയുള്ള ആൾമറയില്ലാത്ത കിണറിലാണ് വീണത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.