ഭര്‍ത്താവിന്‍റെ കൂടെ പെയിന്‍റിംഗ് ജോലിക്കെത്തിയ യുവാവുമായി പ്രണയം; തൊടുപുഴയില്‍ നാല് വയസുള്ള കുഞ്ഞുമായി യുവതി രണ്ട് കുട്ടികളുള്ള കാമുകനൊപ്പം ഒളിച്ചോടി; ഇരുവര്‍ക്കുമെതിരേ കേസെടുത്ത് പൊലീസ്
സ്വന്തം ലേഖിക
തൊടുപുഴ: നാലുവയസുള്ള കുഞ്ഞുമായി യുവതി രണ്ടു കുട്ടികളുള്ള കാമുകനൊപ്പം പോയി.
സംഭവത്തില്‍ യുവതിയെയും യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. 28 കാരിയായ തങ്കമണി സ്വദേശിനിയെയും കാമുകനായ 30 കാരനെയുമാണ് സിഐ വി.സി. വിഷ്ണുകുമാറിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഴും ഒന്‍പതും വയസുള്ള മക്കളെ ഉപേക്ഷിച്ചാണ് യുവാവ് യുവതിയുമായി മുങ്ങിയത്.
തൊടുപുഴയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന യുവതി ഭര്‍ത്താവിന്‍റെ കൂടെ പെയിന്‍റിംഗ് ജോലിക്കെത്തിയ യുവാവിനൊപ്പം പോകുകയായിരുന്നു.
ഭാര്യയെ കാണാനില്ലെന്നു കാട്ടി ഭര്‍ത്താവ് പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുടുംബത്തിന്‍റെ സംരക്ഷണയില്‍ നിന്നു മാറ്റിയതിന്‍റെ പേരില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം ഇരുവര്‍ക്കുമെതിരേ കേസെടുത്ത് കോടതിയില്‍ ഹാജരാക്കി.
യുവതി കാക്കനാട് ജയിലിലും യുവാവ് മുട്ടം ജയിലിലുമാണ്.