
കാളിയെ അപഹാസ്യപരമായി ചിത്രീകരണം; ക്ഷമ ചോദിച്ച് യുക്രെയിന്‍
സ്വന്തം ലേഖകൻ
കാളി ദേവിയെ വികലമായ രീതിയില്‍ പ്രതിരോധ മന്ത്രാലയം ചിത്രീകരിച്ചതില്‍ ക്ഷമാപണം നടത്തി യുക്രെയിന്‍ ഉപവിദേശകാര്യ മന്ത്രി എമിനി ഡ്‌സാപറോവ.
സംഭവത്തില്‍ ഖേദിക്കുന്നുവെന്നും ഇന്ത്യന്‍ സംസ്‌കാരത്തെ യുക്രെയിന്‍ ബഹുമാനിക്കുകയും ഇന്ത്യയുടെ പിന്തുണയെ വിലമതിക്കുകയും ചെയ്യുന്നുവെന്നും മന്ത്രി ട്വീറ്റ് ചെയ്തു. ചിത്രീകരണം ഇതിനോടകം തന്നെ നീക്കം ചെയ്തു കഴിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരസ്‌പര ബഹുമാനത്തിന്റെയും സൗഹൃദത്തിന്റെയും അടിസ്ഥാനത്തില്‍ ഇന്ത്യയുമായുള്ള സഹകരണം കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ യുക്രെയിന്‍ തീരുമാനിച്ചതായും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
കലയുടെ സൃഷ്ടി’ എന്ന അടിക്കുറിപ്പോടെ വലിയൊരു സ്‌ഫോടന ദൃശ്യത്തില്‍ കാളീ ദേവിയെ വരച്ചുചേര്‍ത്തിരിക്കുന്ന ചിത്രമായിരുന്നു യുക്രെയിന്‍ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തത്.
ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിരുന്നു. എമിനി ഡ്‌സാപറോവ ഇന്ത്യ സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് വിവാദ ട്വീറ്റ് പങ്കുവയ്ക്കപ്പെട്ടത്. റഷ്യ- യുക്രെയിന്‍ യുദ്ധം 2022 ഫെബ്രുവരിയില്‍ ആരംഭിച്ചതിനുശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന യുക്രെയിന്‍ ഉന്നത ഉദ്യോഗസ്ഥയാണ് എമിനി. യുദ്ധത്തില്‍ ഇന്ത്യയുടെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ചുള്ള യുക്രെയിന്‍ പ്രസിഡന്റിന്റെ കത്ത് എമിനി കേന്ദ്ര മന്ത്രി മീനാക്ഷി രേഖിയ്ക്ക് കൈമാറിയിരുന്നു.