play-sharp-fill
നിക്ഷേപകരില്‍ നിന്ന് തട്ടിയെടുത്ത് 15,000 കോടി രൂപയിലധികം; ഒളിവിൽ പോയ വനിതാ പ്രിൻസിപ്പാളിന്റെ തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ട് യുപി പൊലീസ്

നിക്ഷേപകരില്‍ നിന്ന് തട്ടിയെടുത്ത് 15,000 കോടി രൂപയിലധികം; ഒളിവിൽ പോയ വനിതാ പ്രിൻസിപ്പാളിന്റെ തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ട് യുപി പൊലീസ്

സ്വന്തം ലേഖകൻ

ഗാസിയാബാദ്: നിക്ഷേപകരില്‍ നിന്ന് 15,000 കോടി രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ സ്ത്രീ ഒളിവില്‍. അവരുടെ തല്ക്ക് അഞ്ച് ലക്ഷം രൂപയാണ് യുപി പൊലീസ് പാരിതോഷികമായി നിശ്ചയിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ എന്ന് മുദ്രകുത്തപ്പെട്ട ദീപ്തി ബഹല്‍(40)ആണ് ഒളിവില്‍ പോയത്. ബാഗ്പത്തിലെ ഒരു കോളേജിലെ പ്രിന്‍സിപ്പലായിരുന്നു ദീപ്തി ബഹല്‍. ഗാസിയാബാദിലെ ലോനിയിലാണ് താമസിച്ചിരുന്നത്.

2017ല്‍ ബൈക്ക് ബോട്ട് എന്ന പേരില്‍ ഒരു ബൈക്ക് ടാക്‌സി ബിസിനസ് ആരംഭിച്ചിരുന്നു. പിന്നീട് കമ്പനിയില്‍ നിന്ന് രാജിവച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പദ്ധതി പ്രകാരം തങ്ങളുടെ മോട്ടോര്‍സൈക്കിളുകള്‍ ബൈക്ക് ടാക്‌സിയായി ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ വരുമാനമെന്നായിരുന്നു പദ്ധതിയുടെ വാഗ്ദാനം. ഇതിനായി ഒരു ബൈക്കിന് 62,100 രൂപ നല്‍കാനാണ് നിക്ഷേപകരോട് ആവശ്യപ്പെട്ടത്. കമ്പനി 5,175 രൂപയുടെ ഇഎംഐ വാഗ്ദാനം ചെയ്തു. പ്രതിമാസം ഒരു ബൈക്കിന് 4,590 രൂപ വാടകയായി നിശ്ചയിക്കുകയും ചെയ്തു. ഒരു ബൈക്കിന് അഞ്ച് ശതമാനമായിരുന്നു പ്രതിമാസ വാടക. വരുമാന ബോണസും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിക്ഷേപകരുടെ വിശ്വാസം നേടുന്നതിനായി അവരുടെ പണം സുരക്ഷിതമാണെന്ന് ഉറപ്പ് നല്‍കിക്കൊണ്ട് കമ്പനി അവരുമായി ഒരു കരാര്‍ ഒപ്പിടുകയും ചെയ്തു. 2017 ഓഗസ്റ്റിലാണ് ഈ പദ്ധതി അവതരിപ്പിച്ചത്. നിക്ഷേപകരില്‍ നിന്ന് പണം സ്വരൂപിക്കുകയും അവരുടെ വിഹിതം നല്‍കിയും 2019 ആദ്യവാരംവരെ പദ്ധതി നീണ്ടുനിന്നു. 2018 നവംബറില്‍ കമ്പനി ഇബൈക്കുകള്‍ക്കായി മറ്റൊരു പദ്ധതി അവതരിപ്പിച്ചു. സാധാരണ പെട്രോള്‍ ബൈക്കുകളുടെ നിക്ഷേപ തുകയുടെ ഇരട്ടിയായിരുന്നു ഇബൈക്കുകളുടെ സബ്‌സ്‌ക്രിപ്ഷന്‍ തുക.

പിന്നീട് കമ്പനിക്കെതിരെ പരാതി ഉയര്‍ന്നു. ദീപ്തിക്കും ഭര്‍ത്താവ് സഞ്ജയ് ഭട്ടിനെതിരെയും കേസെടുത്തു. 2019ല്‍ വാഗ്ദാനം ചെയ്ത റിട്ടേണ്‍ ലഭിക്കുന്നില്ലെന്ന നിക്ഷേപകരാമ് പൊലീസില്‍ പരാതി നല്‍കിയത്. ദീപ്തിയുടെ ഭര്‍ത്താവ് സഞ്ജയ് ഭാട്ടി തുടങ്ങിയവര്‍ക്കെതിരെ ദാദ്രി പൊലീസാണ്് കേസ് രജിസ്റ്റര്‍ ചെയ്തത്. വിവിധ എഫ്‌ഐആറുകളുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണം നടത്തി. 2019ല്‍ സൂരജ്പൂരിലെ ഒരു പ്രാദേശിക കോടതിയില്‍ ഭാട്ടി കീഴടങ്ങി. എന്നാല്‍ മുഖ്യപ്രതിയായ ദീപ്തി ഒളിവിലാണ്.

രാജ്യത്തുടനീളം 250 ലധികം കേസുകളാണ് ദീപ്തിക്കെതിരെ ജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളെ കബളിപ്പിച്ച് ഏകദേശം 4,500 കോടി രൂപ തട്ടിപ്പ് നടത്തിയതായി കേസ് അന്വേഷിക്കുന്ന മീററ്റ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം ചൂണ്ടിക്കാട്ടി. 2019ല്‍ അഴിമതിയുമായി ബന്ധപ്പെട്ട ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തതു മുതല്‍ ദീപ്തി ഒളിവിലാണ്. പ്രതി രാജ്യം വിട്ടുപോയതായാണ് പൊലീസ് സംശയിക്കുന്നത്. നിലവില്‍ ദീപ്തിക്കും മറ്റൊരു പ്രതിക്കുമെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.