video
play-sharp-fill

ഒടുവിൽഅരിക്കൊമ്പനെ കണ്ടുകിട്ടി….!  ആനയെ കണ്ടെത്തിയത് ശങ്കരപാണ്ഡ്യമേട്ടില്‍ നിന്നും ഗോവിന്ദന്‍ എസ്റ്റേറ്റിലേക്ക് പോകുന്ന വഴി; ആനക്കൂട്ടം വിട്ടത് ചക്കക്കൊമ്പന്റെ സാന്നിധ്യം മൂലം

ഒടുവിൽഅരിക്കൊമ്പനെ കണ്ടുകിട്ടി….! ആനയെ കണ്ടെത്തിയത് ശങ്കരപാണ്ഡ്യമേട്ടില്‍ നിന്നും ഗോവിന്ദന്‍ എസ്റ്റേറ്റിലേക്ക് പോകുന്ന വഴി; ആനക്കൂട്ടം വിട്ടത് ചക്കക്കൊമ്പന്റെ സാന്നിധ്യം മൂലം

Spread the love

സ്വന്തം ലേഖിക

മൂന്നാര്‍: അരിക്കൊമ്പനെ കണ്ടെത്തി.

ശങ്കരപാണ്ഡ്യമേട്ടില്‍ നിന്നും ഗോവിന്ദന്‍ എസ്റ്റേറ്റിലേക്ക് പോകുന്ന വഴിയിലാണ് ആനയെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരിക്കൊമ്പന്‍ കൂട്ടം വിടാന്‍ കാരണം ചക്കക്കൊമ്പന്റെ സാന്നിധ്യമാണെന്ന് വനം വകുപ്പ് പറയുന്നു. ചക്കക്കൊമ്പന് മദപ്പാട് കാലം തുടങ്ങി.

മദപ്പാടുള്ള ആന കൂട്ടത്തിലേക്ക് വന്നാല്‍ ഇവിടെയുള്ള കൊമ്പന്‍ കൂട്ടം വിടുന്നതാണ് പതിവെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു.

അരിക്കൊമ്പന്‍ കൂട്ടം വിടുകയും ചക്കക്കൊമ്പന്‍ കൂട്ടത്തിനൊപ്പം ചേരുകയുമായിരുന്നു. അരിക്കൊമ്പന് മദപ്പാട് കാലം കഴിഞ്ഞെന്നും വനം വകുപ്പ് അറിയിച്ചു.

നാട്ടുകാരാണ് അരിക്കൊമ്പനെ ശങ്കരപാണ്ഡ്യമേട് ഭാഗത്ത് കണ്ടത്. വൈകീട്ട് അഞ്ചുമണിയോടെയാണ് ആനയെ കണ്ടെത്തിയത്. ഉടന്‍ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചുവെന്ന് നാട്ടുകാര്‍ പറഞ്ഞു.