മുൻ വൈരാഗ്യത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും മകനെയും ആക്രമിക്കാൻ ശ്രമം; കേസിൽ മൂന്ന് പേർ അറസ്റ്റിൽ; പിടിയിലായത് തിരുവാർപ്പ് സ്വദേശികൾ
സ്വന്തം ലേഖിക
കോട്ടയം: വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും മകനെയും ആക്രമിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവാർപ്പ് കട്ടത്തറ വീട്ടിൽ മണിലാൽ മകൻ ഹരിലാൽ (36), തിരുവാർപ്പ് കട്ടത്തറ ഭാഗത്ത് കുന്നപ്പള്ളി വീട്ടിൽ അപ്പുക്കുട്ടൻ മകൻ അജേഷ് കെ. എ (31), തിരുവാർപ്പ് മാധവശേരി പാലത്തിന് സമീപം കറുകൊടിച്ചിറ വീട്ടിൽ ഹരിദാസ് മകൻ അനൂപ് ദാസ് (35) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർ മൂവരും ചേർന്ന് പതിനാറാം തീയതി രാത്രി 9 മണിയോട് കൂടി കുമ്മനം ഭാഗത്ത് താമസിക്കുന്ന വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ചീത്ത വിളിക്കുകയും, വീട്ടമ്മയുടെ മകനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും, വീട്ടമ്മയെ കമ്പിവടികൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു.
വീട്ടമ്മയുടെ ഭർത്താവും യുവാക്കളും തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ വീട്ടിൽ കയറി വീട്ടമ്മയെയും, മകനെയും ആക്രമിച്ചത്.
പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഇവരിൽ ഒരാളായ ഹരിലാലിന് കുമരകം സ്റ്റേഷനിൽ രണ്ട് അടിപിടി കേസുകൾ നിലവിലുണ്ട്.
കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ ബിൻസ് ജോസഫ്, എസ്.ഐ സുരേഷ്, അർജുനൻ, എ.എസ്.ഐ തോമസ്, സുനിൽ, സി.പി.ഓ മാരായ സുജിത്ത്, ബാഷ്, ഹരിലാൽ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.