
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കി; പ്രതിക്ക് ജീവപര്യന്തവും 15 വര്‍ഷം കഠിന തടവും പിഴയും
സ്വന്തം ലേഖകൻ
മലപ്പുറം: പത്തു വയസ്സുകാരിയെ സ്വന്തം താമസ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് ജീവപര്യന്തവും 15 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. പാലേമാട് മേല്‍മുറിയില്‍ സുധീഷി(40) നാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ ജഡ്ജ് കെ പി ജോയ് ശിക്ഷ വിധിച്ചത്.
എടക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലാണ് വിധി. വിവിധ വകുപ്പുകളിലായി ജീവപര്യന്തം കഠിനതടവ്, 15 വര്‍ഷം കഠിന തടവ്, ഒരു വര്‍ഷം 3 മാസം സാധാരണ തടവ് എന്നിവയും 1,15,000 രൂപ പിഴ അടക്കുന്നതിനുമാണ് ശിക്ഷ വിധിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിയായിരുന്ന എം.പി മോഹനചന്ദ്രനാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ സാം കെ. ഫ്രാന്‍സിസ് ഹാജരായി. വഴിക്കടവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതി ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴ അടക്കുന്ന പക്ഷം അതിജീവിതക്ക് നല്‍കണം. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയക്കും.