
ആശുപത്രിയില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി; രോഗികളേയും ജീവനക്കാരേയും അസഭ്യം പറഞ്ഞു; ചോദ്യം ചെയ്തപ്പോള്‍ അതിക്രമം; റിയാലിറ്റി ഷോ താരം പിടിയില്‍
സ്വന്തം ലേഖിക
കൊല്ലം: കൊല്ലം അഞ്ചലില്‍ മദ്യപിച്ചെത്തി ആശുപത്രിയില്‍ ബഹളമുണ്ടാക്കുകയും അതിക്രമം കാണിക്കുകയും ചെയ്ത റിയാലിറ്റി ഷോ താരം പിടിയില്‍.
കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ചല്‍ ചന്തമുക്കിലെ സ്വകാര്യ ആശുപത്രിയില്‍ മദ്യപിച്ചെത്തിയ മധു രോഗികളിരിക്കുന്ന കസേരയില്‍ കയറി കിടന്നു. ജീവനക്കാര്‍ ഇത് ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
രോഗികളേയും ജീവനക്കാരേയും ഇയാള്‍ അസഭ്യം പറഞ്ഞു. മധുവിനെ ജീവനക്കാര്‍ പുറത്താക്കാന്‍ ശ്രമിച്ചതോടെയാണ് ആശുപത്രിയില്‍ അതിക്രമം നടത്തിയത്.
ഒടുവില്‍ ആശുപത്രി അധികൃതര്‍ അഞ്ചല്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി അനുനയിപ്പിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും മധു വഴങ്ങിയില്ല.
ഒടുവില്‍ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. സ്റ്റേഷനില്‍ എത്തിച്ച പ്രതിക്കെതിരെ മദ്യപിച്ചു ബഹളം വച്ചതിന് പൊലീസ് കേസെടുത്തു. ശേഷം അമ്മയ്ക്കൊപ്പം ജാമ്യത്തില്‍ വിട്ടയച്ചു.
മലയാളത്തിലെ പ്രധാന ചാനലുകളിലെ കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ ആളാണ് മധു അഞ്ചല്‍.