
‘വിഴിഞ്ഞം ഇന്‍റർനാഷനൽ സീപോർട്ട് ‘ തുറമുഖ പദ്ധതിക്ക് പേരിട്ടു..! ലോഗോ ഉടൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ‘വിഴിഞ്ഞം ഇന്‍റർനാഷനൽ സീപോർട്ട്’ എന്ന് പേരിട്ട് ഉത്തരവിറക്കി. കഴിഞ്ഞമാസം നടന്ന സർക്കാർ-അദാനി ഗ്രൂപ്പ് ചർച്ചയിലെ തീരുമാനത്തെത്തുടർന്നാണ് നടപടി. തുറമുഖത്തിന് ലോഗോയും തയാറാക്കും.
വിഴിഞ്ഞം ബ്രാൻഡ് ചെയ്യണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നുവന്നിരുന്നു. തുടർന്നാണ് തുറമുഖത്തിന് പേരിട്ടത്. മാത്രമല്ല പദ്ധതിക്കായി അദാനി ഗ്രൂപ്പ് കമ്പനി രൂപികരിച്ചിരുന്നു. ‘അദാനി-വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്’ എന്നാണ് കമ്പനിയുടെ പേര്. സംസ്ഥാന സർക്കാരിന്‍റെ പങ്കാളിത്തത്തോടെ ‘വിഴിഞ്ഞം ഇന്‍റർനാഷൻ സീ പോർട് ലിമിറ്റഡ്’ എന്ന കമ്പനിയും ഉണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇങ്ങനെ പല പേരുകൾക്ക് പകരം തുറമുഖം ബ്രാൻഡ് ചെയ്യുന്നതിന് പൊതുവായ പേര് വേണമെന്ന അടിസ്ഥാനത്തിലാണ് പുതിയ പേര് നിശ്ചയിച്ചത്. ഇനി ഫോറങ്ങളിലെല്ലാം പുതിയ പേരാകും ഉപയോഗിക്കുക.
ലോഗോ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അദാനി ഗ്രൂപ്പിന്‍റെ താത്പര്യം പരിഗണിച്ചാകും പുതിയ ലോഗോ ഇറക്കുക.