play-sharp-fill

‘വിഴിഞ്ഞം ഇന്‍റർനാഷനൽ സീപോർട്ട് ‘ തുറമുഖ പദ്ധതിക്ക് പേരിട്ടു..! ലോഗോ ഉടൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ‘വിഴിഞ്ഞം ഇന്‍റർനാഷനൽ സീപോർട്ട്’ എന്ന് പേരിട്ട് ഉത്തരവിറക്കി. കഴിഞ്ഞമാസം നടന്ന സർക്കാർ-അദാനി ഗ്രൂപ്പ് ചർച്ചയിലെ തീരുമാനത്തെത്തുടർന്നാണ് നടപടി. തുറമുഖത്തിന് ലോഗോയും തയാറാക്കും. വിഴിഞ്ഞം ബ്രാൻഡ് ചെയ്യണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നുവന്നിരുന്നു. തുടർന്നാണ് തുറമുഖത്തിന് പേരിട്ടത്. മാത്രമല്ല പദ്ധതിക്കായി അദാനി ഗ്രൂപ്പ് കമ്പനി രൂപികരിച്ചിരുന്നു. ‘അദാനി-വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്’ എന്നാണ് കമ്പനിയുടെ പേര്. സംസ്ഥാന സർക്കാരിന്‍റെ പങ്കാളിത്തത്തോടെ ‘വിഴിഞ്ഞം ഇന്‍റർനാഷൻ സീ പോർട് ലിമിറ്റഡ്’ എന്ന കമ്പനിയും ഉണ്ടായിരുന്നു. ഇങ്ങനെ പല പേരുകൾക്ക് പകരം തുറമുഖം ബ്രാൻഡ് […]

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ സെപ്റ്റംബറിലോ ഒക്ടോബറിലോ എത്തിക്കും;അഹമ്മദ് ദേവര്‍ കോവിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ സെപ്റ്റംബറിലോ ഒക്ടോബറിലോ എത്തിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ആദ്യ കപ്പല്‍ എത്തുന്നത്. തുറമുഖം പൂര്‍ണ സജ്ജമാകണമെങ്കില്‍ ഇനിയും ഒരു വര്‍ഷത്തിലേറെ സമയമെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുവരെ വിഴിഞ്ഞത്ത് 60% പദ്ധതി പൂര്‍ത്തിയായി. 7 ക്വാറികള്‍ കൂടി പുതുതായി തുടങ്ങുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ കല്ലിന് ക്ഷാമമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. തീരശോഷണം ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം ആവശ്യപ്പെട്ട് വിഴിഞ്ഞത്ത് മത്സ്യ തൊഴിലാളികളുടെയും ലത്തീന്‍ അതിരൂപതയുടെയും നേതൃത്വത്തിൽ നടത്തിയ സമരം കഴിഞ്ഞ ഡിസംബറിലാണ് ഒത്തുതീർപ്പിലെത്തിയത്.

വിഴിഞ്ഞം തുറമുഖ സമരം 100ാം ദിനം, കരയിലും കടലിലും പ്രതിഷേധം,തീരദേശപാതയിൽ ഗതാഗതം തടസപ്പെട്ടേക്കും;പ്രദേശത്ത് സംഘർഷ സാധ്യത,കൂടുതൽ പോലീസിനെ നിയോഗിച്ചേക്കും…

വിഴിഞ്ഞം തുറമുഖ സമരം ഇന്ന് നൂറാം ദിനം. കരയിലും കടലിലും സമരം നടത്തി നൂറാം ദിനത്തിൽ സമരം കടുപ്പിക്കുകയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത.മുതലപ്പൊഴിയിൽ നിന്ന് കടൽ വഴി പോർട്ടിന് അടുത്തെത്തി ശക്തമായ മുന്നറിയിപ്പ് നൽകാനാണ് സമരസമിതിയുടെ നീക്കം. പ്രതിഷേധ സമരത്തിൽ 100ൽ അധികം മത്സ്യബന്ധന വള്ളങ്ങൾ കടലിൽ പ്രതിഷേധം തീർക്കും.പുതുകുറിച്ചി, അഞ്ചുതെങ്ങ് ഫെറോനകളുടെ നേതൃത്വത്തിലാണ് കടൽ വഴിയുള്ള സമരം. മുല്ലൂരിലും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ബഹുജന കൺവൻഷനും ഇന്നുണ്ട്. മുതലപ്പൊഴി പാലവും സമരക്കാർ ഉപരോധിക്കും. ഇതോടെ തീരദേശ പാതയിലൂടെയുള്ള ഗതാഗതവും തടസ്സപ്പെട്ടേക്കും. ആവാസ വ്യവസ്ഥ തക‍ർക്കുന്ന […]

വിഴിഞ്ഞം സമരപ്പന്തൽ പൊളിച്ചുനീക്കാനുള്ള സമയപരിധി ഇന്ന് തീരും, പൊളിക്കില്ലെന്ന് സമരസമിതി.പന്തൽ സ്വകാര്യ ഭൂമിയിലെന്നും ലത്തീൻ സഭ;തലസ്ഥാനം നീറിപ്പുകയുന്നു,കടൽ പോലെ പ്രക്ഷുബ്ധമായി വിഴിഞ്ഞം തീരവും…

വിഴിഞ്ഞം തുറമുഖ കവാടത്തിലെ എല്ലാ അനധികൃത നി‍ർമാണങ്ങളും പൊളിച്ചുനീക്കാൻ ജില്ലാ ഭരണകൂടം അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും.വിഴിഞ്ഞം സമരപ്പന്തൽ പൊളിച്ചുമാറ്റണം എന്ന് വെള്ളിയാഴ്ച, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വീണ്ടും ഉത്തരവിറക്കിയിരുന്നു. വിഴിഞ്ഞം തുറമുഖ സമരത്തോട് അനുബന്ധിച്ച് സമരസമിതി ഇന്ന് യോഗം ചേരും. സമരം നൂറ് ദിവസം തികയുന്ന വ്യാഴാഴ്ചയിലെ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായാണ് യോഗം. അന്നേ ദിവസം മുതലപ്പൊഴിയിൽ കരയിലും കടലിയുമായി സമരം ചെയ്യാനാണ് സമരസമിതിയുടെ തീരുമാനം. ഹൈക്കോടതി ഉത്തരവ് കൂടി കണക്കിലെടുത്താണ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഉത്തരവ്. എന്നാൽ സമരപന്തൽ […]

അതിജീവന സമരമാണ്; വിജയിക്കുന്നത് വരെ തുടരും: പള്ളികളിൽ സർക്കുലർ വായിച്ച് ലത്തീൻ അതിരൂപത;വിഴിഞ്ഞം സമരം പുതിയ തലങ്ങളിലേക്ക്…

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായി പള്ളികളിൽ സർക്കുലർ വായിച്ചു. സമരത്തിന് സഹകരണം തേടിയുള്ള ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ സർക്കുലറാണ് എല്ലാ പള്ളികളിലും വായിച്ചത്. അതിജീവന സമരമാണ്, വിജയിക്കുന്നത് വരെ തുടരുമെന്നും സർക്കുലറിൽ പറയുന്നു. സമരത്തിന്റെ നൂറാം ദിവസമായ വ്യാഴാഴ്ച, മുതലപ്പൊഴിയിൽ കരയിലും കടലിലും സമരം നടത്താനാണ് തീരുമാനം. ഒപ്പം വിഴിഞ്ഞം മുല്ലൂരിൽ വൻ ജനപങ്കാളിത്തത്തോടെ ഉപരോധസമരം ശക്തമാക്കും. ഏഴ് ആവശ്യങ്ങളും അംഗീകരിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് സമരസമിതി വ്യക്തമാക്കി. സമരസമിതിയുമായി തത്കാലം ചർച്ചകൾ വേണ്ടെന്ന നിലപാടിലാണ് സർക്കാർ, സമരസമിതി നിലപാട് […]