ഇന്ധന സെസ് രാജ്യത്തെ ചലിപ്പിക്കാന്‍; തുക പോകുന്നത് അവശജനങ്ങളുടെ സഹായത്തിന്; ഇന്ധനത്തിന് ഏ‍ര്‍പ്പെടുത്തിയ അധികനികുതിയെ ന്യായീകരിച്ച്‌ ഇ പി ജയരാജന്‍

ഇന്ധന സെസ് രാജ്യത്തെ ചലിപ്പിക്കാന്‍; തുക പോകുന്നത് അവശജനങ്ങളുടെ സഹായത്തിന്; ഇന്ധനത്തിന് ഏ‍ര്‍പ്പെടുത്തിയ അധികനികുതിയെ ന്യായീകരിച്ച്‌ ഇ പി ജയരാജന്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇന്ധനത്തിന് ഏ‍ര്‍പ്പെടുത്തിയ അധികനികുതിയെ ന്യായീകരിച്ച്‌ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍.

സെസ് ഈടാക്കുന്നത് രാജ്യത്തെ ചലിപ്പിക്കാനാണ്. അവശജനങ്ങള്‍ക്കുള്ള സഹായത്തിനുള്ള ഫണ്ടിലേക്കാണ് സെസ് തുക പോകുന്നത്. ഇടതുപക്ഷത്തിന്റെ വിശാല കാഴ്ചപ്പാടാണിതെന്നും ജയരാജന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

62 ലക്ഷം പേര്‍ക്ക് 1600 രൂപ വീതം നല്‍കുന്ന ഫണ്ടിലേക്കാണ് സെ സ് തുക പോകുന്നത്. ഈ 1600 രൂപയാണ് വിവിധ മേഖലകളിലേക്ക് എത്തുന്നത്.

കോണ്‍ഗ്രസിന് രാജ്യത്തെക്കുറിച്ചും ജനങ്ങളെ കുറിച്ചും അറിയില്ല, അവര്‍ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. രണ്ടു രൂപയ്ക്ക് വേണ്ടി കടിപിടി കൂടുന്നവര്‍ കേന്ദ്രത്തെക്കുറിച്ച്‌ മിണ്ടുന്നില്ലെന്നും ജയരാജന്‍ പറഞ്ഞു.

സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച സെസ് പ്രഖ്യാപനം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. പെട്രോളിനും ഡീസലിനും ഇന്നുമുതല്‍ 2 രൂപ അധികം നല്‍കണം.

ക്ഷേമപെന്‍ഷനുകള്‍ നല്‍കാന്‍ പണം കണ്ടെത്താനായി ബഡ്ജറ്റില്‍ പ്രഖ്യാപിച്ച 2 രൂപ സെസാണ് നിലവില്‍ വന്നത്, സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ് സെസ് പിരിക്കുന്നത് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.