“കേരളത്തിലെ പ്രിയ സഹോദരീ സഹോദരന്മാരെ….! വൈക്കം സത്യാഗ്രഹം ഇന്ത്യയിലെ ഏറ്റവും വലിയ പോരാട്ടം, ചിന്തകൊണ്ട് താനും പിണറായി വിജയനും ഒന്ന്; വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത് എം കെ സ്റ്റാലിന്‍

“കേരളത്തിലെ പ്രിയ സഹോദരീ സഹോദരന്മാരെ….! വൈക്കം സത്യാഗ്രഹം ഇന്ത്യയിലെ ഏറ്റവും വലിയ പോരാട്ടം, ചിന്തകൊണ്ട് താനും പിണറായി വിജയനും ഒന്ന്; വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത് എം കെ സ്റ്റാലിന്‍

Spread the love

സ്വന്തം ലേഖിക

കോട്ടയം: വൈക്കം സത്യഗ്രഹം കേരളത്തിന് മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പോരാട്ടമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിന്‍.

വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളത്തില്‍ പ്രസംഗം ആരംഭിച്ച തമിഴ്നാട് മുഖ്യമന്ത്രി, ദ്രാവിഡ ഭാഷ കുടുംബത്തില്‍പ്പെട്ട മലയാളം സംസാരിക്കുന്ന കേരളത്തിലെ പ്രിയ സഹോദരീ സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്താണ് ആരംഭിച്ചത്. പരിപാടി സംഘടിപ്പിച്ചതിന് തമിഴ് മക്കളുടെ പേരില്‍ നന്ദി അറിയിക്കുന്നുവെന്നും വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ ക്ഷണിച്ചിരുന്നു. ശരീരം കൊണ്ട് രണ്ടാണെങ്കിലും ചിന്തകൊണ്ട് താനും പിണറായി വിജയനും ഒന്നാണ്.

വൈക്കം കേരളത്തിലാണെങ്കിലും തമിഴ്നാടിനും ഏറെ പ്രിയപ്പെട്ടതാണ്. വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയ എല്ലാവരെയും ഓര്‍ക്കുന്നു.

തമിഴ്നാട്ടില്‍ നിന്നും പെരിയോരും കേരളത്തില്‍ നിന്നും ടി കെ മാധവനും ചേര്‍ന്ന് നടത്തിയ പോരാട്ടമാണ്. ഒരു ഘട്ടത്തില്‍ സമരം അവസാനിപ്പിക്കേണ്ടി വരുമെന്ന് ആളുകള്‍ കരുതി.

അപ്പോഴാണ് പെരിയോര്‍ എത്തുന്നതെന്നും കേരളത്തില്‍ ഉടനീളം പെരിയോര്‍ വൈക്കം സമരത്തിനായി സംസാരിച്ചുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.