play-sharp-fill
ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

സ്വന്തം ലേഖകൻ

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റും, ധനസഹായവും ഈ മാസം സെന്റ് സ്റ്റീഫൻ ചർച്ച് പാറമ്പുഴയും, വൈ. ഡബ്ലൂ, സി, എ കോട്ടയവും, ആശ്രയയും ചേർന്ന് 157 വൃക്കരോഗികൾക്ക് നൽകി.

ആശ്രയയുടെ സെക്രട്ടറി ഫാ.ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വെരി റവ.തോമസ് കെ ഇട്ടി കോർ എപ്പിസ്കോപ്പ യോഗം ഉദ്ഘാടനവും, ജോസ് മാത്യു (ജനറൽ സെക്രട്ടറി എബ്ലോയിസ് യൂണിയൻ എം ജി യൂണിവേഴ്സിറ്റി ) കിറ്റ് വിതരണ ഉദ്ഘാടനവും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷംല സലിം (വൈ. ഡബ്ലൂ, സി, എ ), എം.സി. ചെറിയാൻ, സി.ശ്ലോമോ , ജോസഫ് കുര്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു. എല്ലാ മാസവും ഡയലിസിസ് കിറ്റ് നൽകുന്നതിന് സാമ്പത്തിക സഹായം നൽകുന്നു.