വിറകു ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ചവിട്ടേറ്റു..! കണ്ണൂർ ആറളത്ത് മധ്യവയസ്കന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂർ ആറളത്ത് കാട്ടാനയുടെ ചവിട്ടേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം.
ആറളം ഫാം പത്താം ബ്ലോക്കിലെ രഘു (44) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. മറ്റു രണ്ട് പേർക്കൊപ്പം വിറകു ശേഖരിക്കുന്നതിനിടെയാണ് രഘുവിന് കാട്ടാനയുടെ ചവിട്ടേറ്റത്. ഒപ്പമുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം തങ്ങളുടെ ജീവന് പുല്ലുവില നൽകുന്ന അധികാരികൾക്കെതിരെ മരണപ്പെട്ട രഘുവിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന പേരാവൂർ താലൂക്ക് ആശുപത്രിക്ക് മുമ്പിൽ നാട്ടുകാർ പ്രതിഷേധിക്കുകയാണ്.
കാട്ടാനകൾക്കു മുന്നിലേക്ക് നിരാലംബരായ ആദിവാസികളെ വലിച്ചെറിഞ്ഞുകൊടുത്ത പുനരധിവാസ പദ്ധതിക്ക് ഇതോടെ വീണ്ടുമൊരു രക്തസാക്ഷി കൂടെ.
Third Eye News Live
0
Tags :