video
play-sharp-fill

കുടുംബശ്രീ ജനകീയ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു! അപകടം ഹോട്ടലിൽ പാചകം ചെയ്യുമ്പോൾ..! വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കുടുംബശ്രീ ജനകീയ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു! അപകടം ഹോട്ടലിൽ പാചകം ചെയ്യുമ്പോൾ..! വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം.
പുതുശ്ശേയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടലിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലിന് തീ പിടിച്ചത്.

ഹോട്ടലിൽ പാചകം ചെയ്യുമ്പോഴാണ് അപകടം. ഉടൻ തന്നെ ജീവനക്കാർ ഹോട്ടലിൽ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടറിന്റെ അവശിഷ്ടങ്ങള്‍ 200 മീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് കണ്ടെത്തിയത്. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിന്റെ ആഘാതത്തില്‍ തൊട്ടടുത്തുള്ള ട്രാക്ടര്‍ ഏജന്‍സിയുടെ ഓഫീസിനും കേടുപാടുകള്‍ സംഭവിച്ചു.

ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കുടുംബശ്രീ ജീവനക്കാർ അറിയിച്ചു. കഞ്ചിക്കോട് ഫയർ സ്റ്റേഷൻ ഓഫീസർ ആർ. ഹിതേഷിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ ഹോട്ടലിലെ തീ അണച്ചു.