കുടുംബശ്രീ ജനകീയ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു! അപകടം ഹോട്ടലിൽ പാചകം ചെയ്യുമ്പോൾ..! വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ പാലക്കാട്: ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. പുതുശ്ശേയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടലിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലിന് തീ പിടിച്ചത്. ഹോട്ടലിൽ പാചകം ചെയ്യുമ്പോഴാണ് അപകടം. ഉടൻ തന്നെ ജീവനക്കാർ ഹോട്ടലിൽ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടറിന്റെ അവശിഷ്ടങ്ങള്‍ 200 മീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് കണ്ടെത്തിയത്. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിന്റെ ആഘാതത്തില്‍ തൊട്ടടുത്തുള്ള ട്രാക്ടര്‍ ഏജന്‍സിയുടെ ഓഫീസിനും കേടുപാടുകള്‍ സംഭവിച്ചു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കുടുംബശ്രീ ജീവനക്കാർ […]

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക് ; പുതിയ സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെയാണ് അപകടം; പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

സ്വന്തം ലേഖകൻ കൊച്ചി: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്. എറണാകുളം തോപ്പുംപടിയിലെ ടോപ്പ് ഫോം ഹോട്ടലിലായിരുന്നു സംഭവം . ജീവനക്കാരായ അഫ്താബ്, സഖ്ലിൻ എന്നിവർക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പുതിയ സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെയാണ് അപകടം. പാചകവാതകം ചോർന്ന് തീപിടിക്കുകയായിരുന്നു. ഉടൻ ഗ്യാസ് സിലിണ്ടർ പുറത്തേറ്റ് മാറ്റി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.