മുണ്ടക്കയം ഈട്ടിക്കൽ അഡ്വ. ജോളി ജെയിംസിന്റെ മകൻ ജറോം ജോളി മീനച്ചിലാറ്റിൽ മുങ്ങി മരിച്ചു

Spread the love

മുണ്ടക്കയം: മുണ്ടക്കയം സ്വദേശിയായ യുവാവ് മീനച്ചിലാറ്റിൽ മുങ്ങി മരിച്ചു. മുണ്ടക്കയം ഈട്ടിക്കൽ അഡ്വ. ജോളി ജെയിംസിന്റെ മകൻ ജെറോം (19) ആണ് മരിച്ചത്.

video
play-sharp-fill

കോട്ടയത്ത് ബി എഫ് എക്സ് ഗ്രാഫിക്സ് വിദ്യാർത്ഥിയാണ് ജെറോം. കൂട്ടുകാരുമൊത്ത്
മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയതായിരുന്നു ജെറോം

ഞായറാഴ്ച പകൽ 4 നാണ് സംഭവം. ആർപ്പൂക്കര ആറാട്ട് കടവിന്
സമീപം സുഹൃത്തിന്റെ വീട്ടിൽ പിറന്നാൾ ആഘോഷിക്കാൻ എത്തിയതായിരുന്നു ജെ
റോം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഹൃത്തുക്കളുമായി കടവിൽ കുളിക്കാൻ ഇറങ്ങിയ ജറോം ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. തുടർന്ന് ഗാന്ധിനഗർ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തി.

കടവിൻ്റെ സമീപത്തുനിന്നു തന്നെ വൈകിട്ട് ജെറോമിൻ്റെ മൃതദേഹം കണ്ടെത്തി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

മാതാവ് ബസ്റ്റി. സഹോദരങ്ങൾ ജാനറ്റ്, ജോയൽ കാണക്കാരി ലോകോളജ് നിയമ വിദ്യാർത്ഥികൾ.