Spread the love

മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരിയും യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ സഭയിലെ മുതിർന്ന വൈദീകനും ആയ വെരി റവ. ഇ.റ്റി. കുറിയാക്കോസ് കോർ എപ്പിസ്കോപ്പ ഇട്ടിയേടത്ത് (96) അന്തരിച്ചു.

video
play-sharp-fill

ഭൗതീക ശരീരം നാളെ മൂന്നിന് ഭവനത്തിൽ കൊണ്ടുവരുന്നതും, സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച (15-6-2026) രാവിലെ 10 ന് ഭവനത്തിൽ ആരംഭിച്ച് നഗരി കാണിക്കലിന് ശേഷം ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ മണർകാട് കത്തീഡ്രലിൽ നടത്തപ്പെടും.
ഇട്ടിയാടത്ത് കുര്യൻ തോമസിൻ്റെയും ഏലിയാമ്മയുടെയും മകനായി 1929 ഡിസംബർ 5-നാണ് ജനനം. ഭാര്യ:അന്നമ്മ കുര്യാക്കോസ് .
മക്കൾ: ഇ.കെ.തോമസ്, ഇ.കെ.മാത്യു, ഇ.കെ. കരിയാക്കോസ്,
ഇ. കെ. എലിയാമ്മ, ഇ. കെ. അന്നമ്മ.
മരുമക്കൾ: ലൈലമ്മ തോമസ്, റജീന ജോർജ്, പരേതനായ സുകു ചുങ്കത്ത്, പ്രൊഫ്. ഡോ. ഇ. വി. നൈബി, മേരി ജോൺ.