പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം;  രണ്ട് പോക്സോ കേസുകളിലായി രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് മുണ്ടക്കയം സ്വദേശികൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം; രണ്ട് പോക്സോ കേസുകളിലായി രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് മുണ്ടക്കയം സ്വദേശികൾ

സ്വന്തം ലേഖിക

കോട്ടയം: മുണ്ടക്കയത്ത് രണ്ടു പോക്സോ കേസുകളിലായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

മുണ്ടക്കയം കല്ലുതൊട്ടി പുരയിടം വീട്ടിൽ സാജു എന്ന് വിളിക്കുന്ന സുധീഷ് (28), മുണ്ടക്കയം ഈസ്റ്റ് ഭാഗത്ത് കവുങ്ങിനാടിയിൽ വീട്ടിൽ ബിനു (40)എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കേസിലാണ് ഇരുവരെയും രണ്ട് കേസുകളിലായി പോലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ഷൈൻ കുമാർ, എസ്.ഐ അനീഷ്, അനൂബ് കുമാർ, സി.പി.ഓ മാരായ ജ്യോതിഷ് റ്റി.ഡി, ജോൺസൺ, രഞ്ജു കെ. റ്റി,രഞ്ജിത്ത് റ്റി.എസ്, ശരത് ചന്ദ്രൻ, രഞ്ജിത്ത് എസ്.നായർ, നൂറുദ്ദീൻ, ഷാദുൽ നിഷ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.