video
play-sharp-fill
മുരളിയുടേത് ഉള്‍പ്പടെ ആരുടെയും പ്രതിമ നിര്‍മിക്കേണ്ട; വിവാദം മതിയാക്കാം; സംഗീത നാടക അക്കാദമി

മുരളിയുടേത് ഉള്‍പ്പടെ ആരുടെയും പ്രതിമ നിര്‍മിക്കേണ്ട; വിവാദം മതിയാക്കാം; സംഗീത നാടക അക്കാദമി

സ്വന്തം ലേഖകൻ

തൃശൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ നടന്‍ മുരളിയുടേത് ഉള്‍പ്പടെ ആരുടെയും പ്രതിമ നിര്‍മിക്കേണ്ടെന്ന തീരുമാനത്തില്‍ സംസ്ഥാന സംഗീത നാടക അക്കാദമി.

നിലവില്‍ മുരളിയുടെ രണ്ട് കരിങ്കല്‍പ്രതിമ അക്കാദമി വളപ്പിലുണ്ട്.ആദ്യശില്പത്തിനുതന്നെ മുരളിയുമായി രൂപസാമ്യമില്ലാത്തതിനാല്‍ അതേ ശില്പിയെക്കൊണ്ടുതന്നെ രണ്ടാമതൊന്നുകൂടി നിര്‍മിക്കാന്‍ ഏല്‍പ്പിച്ചു. എന്നാല്‍ ഈ ശില്‍പത്തിനും മുരളിയുമായി രൂപസാദൃശ്യമില്ലായിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയതോതിലുള്ള വിമര്‍ശനങ്ങൾക്കാണ് വഴി വെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടന്‍ മുരളിയുടെ പ്രതിമ സ്ഥാപിച്ചാല്‍ എല്ലാവരുടെയും വേണമെന്ന ആവശ്യം ഉയരും. മുന്‍ അധ്യക്ഷന്മാരുടെ പ്രതിമ സ്ഥാപിക്കാന്‍ തുടങ്ങിയാല്‍ അതിനേ നേരമുണ്ടാകൂവെന്നും അക്കാദമി വിലയിരുത്തി.

അങ്ങനെ വന്നാല്‍ കെ.ടി. മുഹമ്മദ്, കാവാലം നാരായണപ്പണിക്കര്‍, വൈക്കം ചന്ദ്രശേഖരന്‍ നായര്‍, പി. ഭാസ്കരന്‍, തിക്കോടിയന്‍ തുടങ്ങി കെ.പി.എ.സി. ലളിത വരെയുള്ള ഒട്ടേറെ മുന്‍കാല അധ്യക്ഷന്‍മാരുടെ പ്രതിമകള്‍കൊണ്ട് തൃശൂരിലെ അക്കാദമിവളപ്പ് നിറയും.അതുവേണ്ടെന്നാണ് അക്കാദമിയുടെ തീരുമാനത്തിനു പിന്നില്‍.

അതേസമയം നടന്‍ മുരളിയുടെ വെങ്കല പ്രതിമാനിര്‍മാണവും പുനഃപരിശോധിക്കില്ലെന്ന് സംഗീത നാടക അക്കാദമി വ്യക്തമാക്കിയിട്ടുണ്ട്. മുരളിയുടെ വെങ്കല പ്രതിമ നിര്‍മാണം വിവാദമായതോടെയാണ് പ്രതിമ നിര്‍മാണം വേണ്ടെന്ന നിലപാടിലേക്ക് അക്കാദമി എത്തിയത്.