play-sharp-fill

നടൻ ഭരത് മുരളിയുടെ മാതാവ് അന്തരിച്ചു..! അന്ത്യം ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച്

സ്വന്തം ലേഖകൻ തിരുവനന്തപുരം: നടൻ ഭരത് മുരളിയുടെ മാതാവ് ദേവകി അമ്മ (88) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് കൊല്ലം കുടവട്ടൂർ ഹരി സദനത്തിലെ വീട്ടുവളപ്പിൽ നടന്നു. തന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു അമ്മ ദേവകിയെന്ന് ഭരത് മുരളി പലപ്പോഴായി പറഞ്ഞിരുന്നു. 2009 ഓഗസ്റ്റ് ആറിനാണ് മുരളി ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. അദ്ദേഹം വിടവാങ്ങി 14 വർഷത്തിന് ശേഷമാണ് അമ്മയും യാത്രയാകുന്നത്.

മുരളിയുടേത് ഉള്‍പ്പടെ ആരുടെയും പ്രതിമ നിര്‍മിക്കേണ്ട; വിവാദം മതിയാക്കാം; സംഗീത നാടക അക്കാദമി

സ്വന്തം ലേഖകൻ തൃശൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ നടന്‍ മുരളിയുടേത് ഉള്‍പ്പടെ ആരുടെയും പ്രതിമ നിര്‍മിക്കേണ്ടെന്ന തീരുമാനത്തില്‍ സംസ്ഥാന സംഗീത നാടക അക്കാദമി. നിലവില്‍ മുരളിയുടെ രണ്ട് കരിങ്കല്‍പ്രതിമ അക്കാദമി വളപ്പിലുണ്ട്.ആദ്യശില്പത്തിനുതന്നെ മുരളിയുമായി രൂപസാമ്യമില്ലാത്തതിനാല്‍ അതേ ശില്പിയെക്കൊണ്ടുതന്നെ രണ്ടാമതൊന്നുകൂടി നിര്‍മിക്കാന്‍ ഏല്‍പ്പിച്ചു. എന്നാല്‍ ഈ ശില്‍പത്തിനും മുരളിയുമായി രൂപസാദൃശ്യമില്ലായിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയതോതിലുള്ള വിമര്‍ശനങ്ങൾക്കാണ് വഴി വെച്ചത്. നടന്‍ മുരളിയുടെ പ്രതിമ സ്ഥാപിച്ചാല്‍ എല്ലാവരുടെയും വേണമെന്ന ആവശ്യം ഉയരും. മുന്‍ അധ്യക്ഷന്മാരുടെ പ്രതിമ സ്ഥാപിക്കാന്‍ തുടങ്ങിയാല്‍ അതിനേ നേരമുണ്ടാകൂവെന്നും അക്കാദമി വിലയിരുത്തി. അങ്ങനെ വന്നാല്‍ കെ.ടി. മുഹമ്മദ്, […]