ഇടുക്കി കുളമാവിൽ അല്‍ഷിമേഴ്സ് രോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്തു; ഭര്‍ത്താവിന്റെ നില ഗുരുതരം; ഞെട്ടലിൽ പ്രദേശവാസികൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി: കുളമാവിൽ കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്തു. ഇടുക്കി കുളമാവിലാണ് സംഭവം. കരിപ്പിലങ്ങാട് സ്വദേശി മിനിയാണ് ഭര്‍ത്താവ് സുകുമാരന്റെ കഴുത്ത് മുറിച്ചശേഷം ജീവനൊടുക്കിയത്.

അല്‍ഷിമേഴ്സ് രോഗിയായ ഭര്‍ത്താവിന്റെ നില ഗുരുതരമാണ്. കഴുത്തിന് മുറിവേറ്റ സുകുമാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. റിട്ട റെയില്‍വേ ഉദ്യോഗസ്ഥനാണ് സുകുമാരന്‍. ദമ്പതിമാര്‍ക്ക് മക്കളില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group