Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ചെന്നൈ: മലയാളം ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ നടനാണ് പൊന്നമ്പലം.

മോഹന്‍ലാല്‍, കമല്‍ ഹാസന്‍, വിജയ്‌കാന്ത്, അര്‍ജുന്‍ തുടങ്ങി നിരവധി സൂപ്പര്‍താരങ്ങളോടൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ വൃക്ക സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം വളരെ ബുദ്ധിമുട്ടിലായിരുന്നു.
സഹപ്രവര്‍ത്തകരോടടക്കം അദ്ദേഹം സഹായം അഭ്യര്‍ഥിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ വൃക്കമാറ്റിവെക്കല്‍ ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തന്നെ സഹായിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബന്ധുവും ഷോര്‍ട്ട്ഫിലിം സംവിധായകനുമായ ജഗന്നാഥനാണ് പൊന്നമ്പലത്തിന് വൃക്ക നല്‍കിയത്. ഫെബ്രുവരി പത്തിന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്‌ത്രക്രിയ.

അസുഖവും സാമ്പത്തിക പ്രയാസവും കാരണം ഇരുപതിലേറെ തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി നേരത്തെ പൊന്നമ്പലം വെളിപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് നടന്മാരായ കമല്‍ഹാസന്‍, ചിരഞ്ജീവി, ശരത്കുമാര്‍, ധനുഷ്, അര്‍ജുന്‍, വിജയ് സേതുപതി, പ്രകാശ് രാജ്, പ്രഭുദേവ, സംവിധായകന്‍ കെ എസ് രവികുമാര്‍ എന്നിവര്‍ സഹായവുമായി എത്തിയിരുന്നു.

സ്റ്റണ്ട്‌മാനായാണ് പൊന്നമ്പലം സിനിമരംഗത്തേക്ക് കടന്നു വരുന്നത്.1988-ല്‍ പുറത്തിറങ്ങിയ കലിയുഗം എന്ന ചിത്രത്തിലൂടെ അഭിനയത്തിലും തുടക്കം കുറിച്ചു.
നിരവധി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും നാട്ടാമൈ എന്ന തമിഴ്‌ചിത്രത്തിലെ വില്ലന്‍ വേഷമാണ് ശ്രദ്ധേയമായത്.