video
play-sharp-fill

ഫ്ലാറ്റിൽ കയറി സ്വകാര്യ ബസ് ഉടമയെയും മകനെയും വെട്ടിപരിക്കേൽപ്പിച്ചു; ബൈക്കിലെത്തിയ പത്തോളം പേർ ചേർന്നാണ് ആക്രമിച്ചത്; ഒറ്റപ്പാലം – തൃശൂർ റൂട്ടിൽ സ്വകാര്യ ബസ് സമരം

ഫ്ലാറ്റിൽ കയറി സ്വകാര്യ ബസ് ഉടമയെയും മകനെയും വെട്ടിപരിക്കേൽപ്പിച്ചു; ബൈക്കിലെത്തിയ പത്തോളം പേർ ചേർന്നാണ് ആക്രമിച്ചത്; ഒറ്റപ്പാലം – തൃശൂർ റൂട്ടിൽ സ്വകാര്യ ബസ് സമരം

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: ഒറ്റപ്പാലത്ത് ഫ്ലാറ്റിൽ കയറി സ്വകാര്യ ബസ് ഉടമയെയും മകനെയും വെട്ടിപരിക്കേൽപ്പിച്ചു. തൃശൂർ സ്വദേശിയായ സുനിൽ കുമാർ, മകൻ കിരൺ എന്നിവരെയാണ് ആക്രമിച്ചത്. ഫ്ലാറ്റിൽ ഇവർക്കൊപ്പമുണ്ടായിരുന്ന ബസ് ജീവനക്കാർക്കും പരിക്കേറ്റു.

പത്തോളം പേർ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് ഇവർ ആക്രമിച്ചത്. പതിവുപോലെ ബസ് സർവീസ് അവസാനിപ്പിച്ച് ഫ്ലാറ്റിൽ വന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ്
ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് കണ്ടക്ടറായ കുന്നത്തുവീട്ടിൽ രാജൻ,
തൃശൂർ കോടാലി സ്വദേശി രതീഷ് എന്നീ ജീവനക്കാർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ നാലുപേരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആക്രമണത്തിന് പിന്നിൽ ആരാണെന്നത് വ്യക്തമല്ല. അക്രമികളെ ഉടൻ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഒറ്റപ്പാലം-തൃശൂർ റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാർ സമരം നടത്തുകയാണ്.