കുടിക്കാൻ വെള്ളമെടുക്കുന്ന കിണറ്റിൽ ആടിന്റെ ജഡം! ആരെങ്കിലും കൊണ്ടിട്ടതാണോ എന്ന് സംശയം; ജഡം കണ്ടെത്തിയത് ആൾമറയും കമ്പിവേലിയും ഇട്ട് മറച്ച കിണറ്റിൽ ;പോലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
പാലക്കാട് : കുടിക്കാൻ വെള്ളമെടുക്കുന്ന കിണറ്റിൽ ആടിന്റെ ജഡം കണ്ടെത്തി. മണ്ണാർക്കാട് തത്തേങ്ങലം കരിമൺകുന്ന് സ്വദേശി കുഞ്ഞുമുഹമ്മദിന്റെ കിണറ്റിൽ ആണ് ആടിന്റെ ജഡം കണ്ടെത്തിയത്.
വെള്ളത്തിൽ നിന്ന് ദുർഗന്ധം വന്നപ്പോൾ വീട്ടുകാർ പരിശോധിച്ചപ്പോഴാണ് അഴുകിയ ജഡം കണ്ടെത്തിയത്. ജഡം കണ്ടെത്തുന്നതിനു തൊട്ടുമുൻപ് വരെ ഈ വെള്ളമാണ് വീട്ടുകാർ ഉപയോഗിച്ചിരുന്നത്.
കുഞ്ഞുമുഹമ്മദും ഭാര്യയും മാത്രമാണ് വീട്ടിൽ താമസം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരും പ്രായമുള്ളവർ ആയതിനാൽ മോട്ടർ അടിച്ചാണ് വെള്ളം എടുത്തിരുന്നത്. ആൾമറയും കമ്പിവേലിയുമിട്ട് മറച്ച കിണറിൽ എങ്ങനെ ആട് വീണു എന്നതാണ് അതിശയം.
ആരെങ്കിലും കൊണ്ടിട്ടതാണോ എന്നാണ് സംശയിക്കുന്നത്. കുഞ്ഞുമുഹമ്മദിന്റെ പരാതിയിൽ മണ്ണാർക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Third Eye News Live
0
Tags :