
കേരള ബജറ്റ് 2023: കാര്‍ഷിക മേഖലക്കായി ഈ വര്‍ഷം 156.3 കോടി ; നാളികേര വികസനത്തിനായി 68.95 കോടി ; മണ്ണ് – ജല വികസനത്തിനായി 87.75 കോടിയും ക്ഷീരവകുപ്പിന് 114 കോടി രൂപയും വകയിരുത്തി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാര്‍ഷിക മേഖലക്കായി ഈ വര്‍ഷം 156.3 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തി. ഇതില്‍ 95.10 കോടി നെല്‍കൃഷിക്കായിട്ടാണ് മാറ്റിവച്ചിരിക്കുന്നത്. സുഗന്ധ വ്യഞ്ജനങ്ങൾക്കായി 4.6 കോടിയും വിള ഇൻഷുറൻസിന് 31 കോടിയും അനുവദിച്ചു. കുട്ടനാട്ടിലെ കര്‍ഷകര്‍ക്കായി 17 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണ് – ജല വികസനത്തിനായി 87.75 കോടിയും ക്ഷീരവകുപ്പിന് 114 കോടി രൂപയും വകയിരുത്തി. മൃഗചികിത്സ മെച്ചപ്പെടുത്തുന്നതിനായി 41 കോടി അനുവദിച്ചു.
നാളികേര വികസനത്തിനായി 68.95 കോടി രൂപ വകയിരുത്തി. തേങ്ങയുടെ താങ്ങുവില 34 രൂപയാക്കി. 32 രൂപയില്‍ നിന്നാണ് 34 രൂപയാക്കി ഉയര്‍ത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം, കാസർകോട് ജില്ലകളിൽ പെറ്റ് ഫുഡ് കമ്പനിക്കായി 20 കോടി, ഉൾനാടൻ മത്സ്യബന്ധനത്തിനായി 5 കോടി, ശുചിത്വ സാഗരം പദ്ധതി- 5.5 കോടി, മത്സ്യത്തൊഴിലാളിക്ക് സഹായം ലഭ്യമാക്കുന്ന സമ്പാദ്യസമാശ്വാസ പദ്ധതിക്കായി 27 കോടി എന്നിവയാണ് ബജറ്റിലെ മറ്റു പ്രഖ്യാപനങ്ങള്‍. വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി 50.85 കോടി രൂപ മാറ്റിവെച്ചു.