പടക്കം പൊട്ടിച്ചത് ഇഷ്ടപ്പെട്ടില്ല, വാക്കുതര്‍ക്കം; കോഴിക്കോട്ട് കല്യാണവീട്ടില്‍ കൂട്ടത്തല്ല്
സ്വന്തം ലേഖകൻ
കോഴിക്കോട്:മേപ്പയ്യൂരില്‍ കല്യാണ വീട്ടില്‍ കൂട്ടത്തല്ല്.
വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. തിങ്കളാഴ്ചയാണ് സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മേപ്പയ്യൂരിലെ വധുവിന്റെ വീട്ടിലേക്ക് വടകരയില്‍ നിന്ന് വരനും സംഘവും എത്തിയതോടെയാണ് പ്രശനങ്ങള്‍ തുടങ്ങിയത്.
വരന്റെ ഒപ്പം ഉണ്ടായിരുന്നവര്‍ വധുവിന്റെ വീട്ടില്‍ വെച്ച് പടക്കം പൊട്ടിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന വധുവിന്റെ വീട്ടുകാര്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.
നാട്ടുകാര്‍ തന്നെ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.
Third Eye News Live
0
Tags :