
പാലായിൽ കെഎസ്‌ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്ക്
സ്വന്തം ലേഖിക
പാലാ: പാലാ ഇടപ്പാടിയിൽ കെഎസ്‌ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. അഞ്ച് പേർക്ക് പരിക്ക്.
പാലാ നെല്ലിയാനി പള്ളിക്കു സമീപം തെക്കേ നെല്ലിയാനി വീട്ടിൽ സുധീഷിൻ്റെ മകൾ കൃഷ്ണപ്രിയ ആണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുധീഷിന്റെ അമ്മ ഭാര്യ അമ്പിളി, രണ്ട് മക്കൾ എന്നിവർക്കാണ് പരിക്കേറ്റത്. പാലായ്ക്കു വരുകയായിരുന്ന ഓട്ടോയിൽ പാലായിൽ നിന്നും ഈരാറ്റുപേട്ടയ്ക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസാണ് ഇടിച്ചത്.
പരുക്കേറ്റവരെ ആദ്യം മേരിഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പരുക്ക് ഗുരുതരമായതിനാൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ലൈഫ് പദ്ധതിയിൽ കിട്ടിയ വീട് കയ്യൂരിൽ പണിയുന്നതിനായി പഴയ വീട് പൊളിച്ച ശേഷം പാലായിയ്ക്ക് വരും വഴിയാണ് അപകടം. മരിച്ച കൃഷ്ണപ്രിയ പാലാ സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാർത്ഥിനി ആണ്.
Third Eye News Live
0