play-sharp-fill
ആനക്കൂട്ടം സ്ഥിരമായെത്തുന്ന ഭീതിയില്‍ ജനം; നടപടിയെടുക്കാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍; പെരുവന്താനത്ത് ഇന്ന്  യുഡിഎഫ് ഹര്‍ത്താല്‍

ആനക്കൂട്ടം സ്ഥിരമായെത്തുന്ന ഭീതിയില്‍ ജനം; നടപടിയെടുക്കാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍; പെരുവന്താനത്ത് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

സ്വന്തം ലേഖിക

ഇടുക്കി: നിരന്തരമായ വന്യമൃഗ ശല്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നടപടികളുണ്ടാകുന്നില്ലെന്ന് ആരോപിച്ച്‌ പെരുവന്താനം പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കും.

ചൊവ്വാഴ്‌ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്തിലെ തെക്കേമല, വാകമല, പാലൂര്‍ക്കാവ്,കാനംമല, മൂഴിക്കല്‍ എന്നിവിടങ്ങളില്‍ രൂക്ഷമായ വന്യമൃഗ ശല്യമുണ്ട്.

ടിആര്‍ ആന്റ് ആര്‍ എസ്‌റ്റേറ്റില്‍ ആനശല്യം പതിവാണ്.

നേരത്തെ ഇടുക്കിയില്‍ വന്യമൃഗ ശല്യം രൂക്ഷമായതിനെതിരെ സിപിഎം ഫോറസ്‌റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധത്തില്‍ കഴിഞ്ഞദിവസം വനംവകുപ്പിനെതിരെ ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് രൂക്ഷമായ വിമ‌ര്‍ശനം ഉന്നയിച്ചിരുന്നു.