Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം . ബഫര്‍സോണ്‍ പ്രശ്നത്തില്‍ എയ്ഞ്ചല്‍ വാലിയില്‍ ആന്റോ ആന്റണി എം പി നടത്തിയ ഉപവാസ സമരപോസ്റ്ററില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ വീണ്ടും വിവാദം. ആരോഗ്യ കാരണങ്ങളാല്‍ വിശ്രമത്തിലാണെങ്കിലും സജീവരാഷ്ട്രീയം ഉപേക്ഷിക്കാത്ത ഉമ്മന്‍ചാണ്ടിയുടെ ചിത്രം പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് നന്ദികേടാണെന്നാണ് എ ഗ്രൂപ്പിന്റെ വിമര്‍ശനം.

സമാപനസമ്മേളന ഉദ്ഘാടകനായ കെ മുരളീധരന്‍ എം പി, ആന്റോ ആന്റണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, നാട്ടകം സുരേഷ്, മോന്‍സ് ജോസഫ് തുടങ്ങിയവരുടെ ചിത്രങ്ങളാണുള്ളത്. പൂഞ്ഞാറില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഡി സി സി മുന്‍ പ്രസിഡന്റ് ടോമി കല്ലാനിയുടെ ചിത്രമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം താരതമ്യേന ജൂനിയറായ പി എ സലീമിന്റെ ചിത്രം പോസ്റ്ററിലുള്ളതും പ്രവര്‍ത്തകരെ ചൊടിപ്പിച്ചു. എയ്ഞ്ചല്‍ വലിയില്‍ നേരത്തേ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്ത ബഫര്‍സോണ്‍ വിരുദ്ധ സമര പോസ്റ്ററിലും ഉമ്മന്‍ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയിരുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്ക് പകരം ചാണ്ടി ഉമ്മന്റെ പേര് സജീവ ചര്‍ച്ചയായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ പോസ്റ്ററില്‍ നിന്ന് വെട്ടിയതാണെന്നും ആരോപണമുണ്ട്.