
സ്വന്തം ലേഖകൻ
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ ഒന്നാം പ്രതിക്ക് 27 വർഷം തടവും ഒന്നരലക്ഷം പിഴയും ശിക്ഷ വിധിച്ചു.
പാറക്കടവ് സ്വദേശി രാജേഷ് പി രാജുവിന് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

2015ലായിരുന്നു കേസിന് ആസ്പദമായ സംഭവം. കേസിലെ രണ്ടാം പ്രതി നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. മൂന്നാം പ്രതിയെ നേരത്തെ പതിനഞ്ചു വർഷം തടവിന് ശിക്ഷിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി എസ് മനോജ് ഹാജരായി.







