
വേലി തന്നെ വിളവ് തിന്നുന്നു !!! തിടനാട് പിണ്ണാക്കനാട്ടിൽ നടപ്പാത കയ്യേറി പഞ്ചായത്തുമെമ്പറുടെ കച്ചവട സ്ഥാപനം ; ബസ്സ് സ്റ്റോപ്പിലേക്കും ഓട്ടോറിക്ഷാ സ്റ്റാൻഡിലേക്കും ജനങ്ങൾ നടന്നുപോകുന്ന നടപ്പാതയും കൈയ്യേറിയ മെമ്പർ പാറമട മുതലാളിയോട് പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതുൾപ്പെടെയുള്ള സംഭവങ്ങളിൽ ആരോപണവിധേയൻ
സ്വന്തം ലേഖകൻ
തിടനാട്: പിണ്ണാക്കനാട്ടിൽ നടപ്പാത കയ്യേറി പഞ്ചായത്തുമെമ്പറുടെ കച്ചവട സ്ഥാപനം. ബസ്സ് സ്റ്റോപ്പിലേക്കും ഓട്ടോ റിക്ഷാ സ്റ്റാൻഡിലേക്കും ജനങ്ങൾ നടന്നു പോകുന്ന നടപ്പാത കയ്യേറി പഞ്ചായത്ത് മെമ്പർ നടത്തുന്ന കച്ചവടം ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നു.
പാറമട ലോബിയോട് കൈക്കൂലി ചോദിച്ചതടക്കമുള്ള ആരോപണം നേരിടുന്ന മെ മ്പറാണ് പൊതു സ്ഥലം കൈയ്യേറിയത്.
സാധാരണ ഇത്തരം കയ്യേറ്റങ്ങളിൽ ജനങ്ങൾക്ക് ഒപ്പം നിന്ന് കയ്യേറ്റം ഒഴിപ്പിക്കാൻ പഞ്ചായത്ത് മെമ്പറുമാർ മുൻകൈ എടുക്കുമ്പോഴാണ് ഇവിടെ വേലി തന്നെ വിളവു തിന്നുന്നതെന്നും നാട്ടുകാർ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലും കൂടിയ കവലയായ പിണ്ണാക്കനാട് വാഹന തിരക്കേറുമ്പോൾ സ്കൂൾ വിദ്യാർത്ഥികൾ അടക്കം ജീവൻ പണയം വച്ച് നടപ്പാതയിൽ നിന്നും തിരക്കേറിയ ഹൈവേയിൽ ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്.
പഞ്ചായത്ത് മെമ്പർ നടത്തിയ പൊതുസ്ഥല കയ്യേറ്റം എത്രയും വേഗത്തിൽ ഒഴിപ്പിക്കാൻ തിടനാട് പഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രധിഷേധം സംഘടിപ്പിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്