play-sharp-fill
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ ശൗചാലയത്തിൽ  കയറി  യുവതിയുടെ ചിത്രമെടുക്കാൻ ശ്രമം; പൊലീസ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ ശൗചാലയത്തിൽ കയറി യുവതിയുടെ ചിത്രമെടുക്കാൻ ശ്രമം; പൊലീസ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ
ശൗചാലയത്തില്‍ കയറിയ സ്ത്രീയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. സംഭവത്തില്‍ ചെങ്കല്‍ സ്വദേശി പ്രിനുവിനെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ കൂട്ടിരുപ്പുകാരിയുടെ ഫോട്ടോ എടുക്കാനായിരുന്നു പൊലീസുകാരന്‍ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊബൈല്‍ ഫോണ്‍ കണ്ട യുവതി ഉറക്കെ നിലവിളിച്ചു. ഇതുകേട്ട് സുരക്ഷാ ജീവനക്കാര്‍ ഓടിയെത്തിയതോടെ പ്രിനു ഫോണ്‍ ദൂരേക്ക് വലിച്ചെറിഞ്ഞു. സുരക്ഷാ ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ ഫോണ്‍ കണ്ടെത്തി.

ഇതില്‍ യുവതിയുടെ ചിത്രവും ഉണ്ടായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.