
ഹൈബി ഈഡനെ വിടാതെ പിന്തുടർന്ന് സോളാര്‍ വിവാദ നായിക; സോളാര്‍ പീഡനക്കേസ്: ‘ഹൈബി ഈഡനെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് തള്ളണം’, ഹര്‍ജി നല്‍കി പരാതിക്കാരി
സ്വന്തം ലേഖകൻ
സോളാർ പീഡന കേസിൽ സി.ബി.ഐ കണ്ടെത്തലിനെ ചോദ്യം ചെയ്ത് പരാതിക്കാരി കോടതിയിൽ ഹർജി നൽകി. സി.ബി.ഐയുടെ കണ്ടെത്തലുകൾക്ക് എതിരേയാണ് പരാതി നൽകിയിരിക്കുന്നത്. ഹൈബി ഈഡന് എതിരായ കേസിലാണ് പരാതിക്കാരി ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. കേസ് സി.ബി.ഐക്ക് അവസാനിപ്പിക്കാൻ കഴിയില്ലെന്നും ഇര തെളിവ് കണ്ടെത്തിയില്ലെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് പരാതിക്കാരിയുടെ വാദം. തെളിവ് കണ്ടേത്തേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും പരാതിക്കാരി ഹർജിയിൽ വ്യക്തമാക്കുന്നു.
ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്. കേസില്‍ തെളിവുകള്‍ കണ്ടെത്തേണ്ട ബാധ്യത അന്വേഷണ ഉദ്യോഗസ്ഥനാണെന്നും, ആറ് വര്‍ഷം കഴിഞ്ഞു പരാതി നല്‍കിയെന്ന കാരണത്താല്‍ കേസ് അവസാനിപ്പിക്കാന്‍ ആകില്ലെന്നുമാണ് ഹര്‍ജിക്കാരിയുടെ പരാതി. സി. ബി. ഐ അന്വേഷണത്തില്‍ വീഴ്ച ഉണ്ടെന്നാണ് പരാതിക്കാരിയുടെ മുഖ്യ ആരോപണം. ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് അതേപടി അംഗീകരിയ്ക്കുന്ന റിപ്പോര്‍ട്ടാണ് സി. ബി.ഐ അന്വേഷണ സംഘവും കോടതിയില്‍ നല്‍കിയതെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. കേസ് പരിഗണിച്ച ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ. വിദ്യാധരന്‍ ഹര്‍ജിയില്‍ കൂടുതല്‍വാദം കേള്‍ക്കാന്‍ ഫെബ്രുവരി 25 ലേക്ക് മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളത്തെ പാഞ്ചാലം സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായുള്ള പദ്ധതിയില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്. 2011 ഡിസംബര്‍ 11 ന് എം. എല്‍. എ ഹോസ്റ്റലിലെ നിളാ ബ്ലോക്കിലെ റൂം നമ്ബര്‍ 34 വച്ച് പരാതിക്കാരിയെ ഹൈബി ഈഡന്‍ ക്രൂരമായി പീഡിപ്പിച്ചു എന്നാണ് പരാതിക്കാരിയുടെ മൊഴി. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘവും സി. ബി. ഐയുടെ പ്രത്യേക അന്വേഷണ സംഘവും കേസില്‍ കഴമ്പില്ലെന്ന് കണ്ട് കേസ് അവസാനിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരത്തും കൊച്ചിയിലുമായി ആറ് എഫ്.ഐ.ആറുകളാണ് സി.ബി.ഐ അഡി.സൂപ്രണ്ട് സി.ബി.രാമദേവന്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. കെ.സി. വേണുഗോപാലിനെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഉമ്മന്‍ചാണ്ടിക്കും തോമസ് കുരുവിളയ്ക്കുമെതിരെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, വഞ്ചന, കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകല്‍ എന്നീ കുറ്റങ്ങളാണ് സി.ബി.ഐ ചുമത്തിയത്.
ഹൈബി ഈഡനെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍, അടൂര്‍ പ്രകാശിനെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുമായി പിറകേ നടന്ന് ശല്യംചെയ്യല്‍ എന്നിവയാണ് ചുമത്തിയത്.
താൻ നൽകിയ പരാതികളിൽ ആറിലും തെളിവില്ലെന്ന് കാട്ടിയാണ് സിബിഐ റിപ്പോർട്ട് നൽകിയത്. കോൺഗ്രസ് നേതാക്കളായ ഹൈബി ഈഡൻ, കെ സി വേണുഗോപാൽ, എ പി അനിൽകുമാർ, അടൂർ പ്രകാശ്, ഉമ്മൻചാണ്ടി, ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെയായിരുന്നു പരാതി.
എ പി അബ്ദുള്ളക്കുട്ടിയെ സംരക്ഷിക്കുന്നതിനാണ് മറ്റുള്ളവരെകൂടി വെള്ളപൂശി റിപ്പോർട്ട് നൽകിയത്. ഇവർക്കെതിരെ തെളിവില്ലെന്നു പറയുന്ന സിബിഐയുടെ അന്തിമ റിപ്പോർട്ട് അംഗീകരിക്കാനാകില്ല. നീതി ലഭിക്കുംവരെ പോരാടും. എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാത്തവർക്കെതിരായ ഹർജി ഹൈക്കോടതിയിൽ നിലവിലുണ്ടെന്നും പരാതിക്കാരി പറഞ്ഞു. ആരോപണം നേരിട്ട ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി.അനിൽകുമാർ, അബ്ദുല്ലക്കുട്ടി എന്നിവർക്കാണ് സിബിഐ ക്ലീൻചീറ്റ് നൽകിയത്.