video
play-sharp-fill

ഒ പി സമയം കഴിഞ്ഞതിനാല്‍ വനവാസി മൂപ്പനും മകനും ചികിത്സ നിഷേധിച്ചു ; ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കളക്ടര്‍ക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കി

ഒ പി സമയം കഴിഞ്ഞതിനാല്‍ വനവാസി മൂപ്പനും മകനും ചികിത്സ നിഷേധിച്ചു ; ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കളക്ടര്‍ക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കി

Spread the love

സ്വന്തം ലേഖകൻ

തൃശ്ശൂര്‍: അപകടത്തില്‍ പരിക്കേറ്റെത്തിയ വനവാസി ഊരുമൂപ്പനും മകനും ഡോക്ടര്‍ ചികിത്സ നിഷേധിച്ചെന്ന് പരാതി.

വല്ലൂര്‍ സ്വദേശികളായ രമേശനും വൈഷ്ണവുമാണ് അപകടത്തില്‍പ്പെട്ട്ത്. ഇരുവരെയും പുത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണെത്തിച്ചത്.പുത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. ഗിരീഷിനെതിരെയാണ് പരാതി നല്‍കിയത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഗീരീഷിനോട് പ്രാഥമിക ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒപി സമയം കഴിഞ്ഞെന്നായിരുന്നു മറുപടി. അതിന്റെ പേരില്‍ തര്‍ക്കമായതോടെ ഡോക്ടര്‍ കാറെടുത്ത് പോയെന്നാണ് ഇവര്‍ ആരോപിച്ചത്.

ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ക്കും ആരോഗ്യ മന്ത്രിക്കും ഇവര്‍ പരാതി നല്‍കി. വൈഷ്ണവിന്‍റെ വലത് കൈക്ക് പൊട്ടലുണ്ട്. അച്ഛന്‍ രമേശനും പരിക്കുണ്ട്. രമേശന്‍റെ പരാതിയില്‍ ഒല്ലൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Tags :