play-sharp-fill
തിരുവല്ല കവിയൂരിൽ ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഷെഡിന് തീപിടിച്ചു; ആളപായമില്ല

തിരുവല്ല കവിയൂരിൽ ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഷെഡിന് തീപിടിച്ചു; ആളപായമില്ല

സ്വന്തം ലേഖകൻ

തിരുവല്ല: കവിയൂർ ഞാലികണ്ടത്ത് ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഷെഡിന് തീപിടിച്ചു. പഴയ ടയറുകളും അക്രി സാധനങ്ങളും സൂക്ഷിച്ചിരുന്നു.എല്ലാം പൂർണമായും കത്തി നശിച്ചു.

ഞാലികണ്ടം കാലേക്കാട്ടിൽ വീടിന് സമീപത്തെ ഷെഡിനാണ് തീ പടർന്നു പിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. തിരുവല്ലയിൽ നിന്നുള്ള ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി തീ അണച്ചു. പുരലർച്ചയായതിനാൽ ആളപായമില്ല . നാശനഷ്ടങ്ങളുടെ കണക്ക് വ്യക്തമായിട്ടില്ല.