ഓട്ടോറിക്ഷയിൽ നിന്നും മൊബൈൽ ഫോൺ മോഷണം; നാല് നേപ്പാൾ സ്വദേശികൾ പിടിയിൽ ; മോഷണം പോയത് പാലാ സ്വദേശിയുടെ മൊബൈൽ ഫോൺ

Spread the love

കോട്ടയം : ഓട്ടോറിക്ഷയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച നാല് പേർ പിടിയിൽ.
നേപ്പാൾ സ്വദേശികളായ നീരജ് ടിമാൽസിന(22). കമലേഷ് ഖഡ്ക (20), സമീർ സന്തോഷ് (18), റോബിൻസൺ ഗണേഷ് (21) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഇവർ കഴിഞ്ഞദിവസം പാലാ സ്വദേശിയായ മാർട്ടിൻ തോമസ് എന്നയാളുടെ ഓട്ടോറിക്ഷയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.

പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മൊബൈൽ മോഷ്ടിച്ചത് ഇവരാണെന്ന് കണ്ടെത്തുകയും പിടി കൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, സി.പി.ഓ മാരായ ശ്യാംലാൽ, മഹേഷ്, അരുൺ സി.എം, രഞ്ജിത്ത്, അരുൺകുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.