video
play-sharp-fill
അടുത്ത തവണ വേള്‍ഡ് റെക്കോര്‍ഡ് അധികൃതരെ അറിയിച്ച് കലോത്സവം നടത്താം എന്ന് കരുതുന്നു ; ഭക്ഷണത്തിലും വൈവിധ്യം ; ഉറപ്പുനൽകി വിദ്യാഭ്യാസ മന്ത്രി

അടുത്ത തവണ വേള്‍ഡ് റെക്കോര്‍ഡ് അധികൃതരെ അറിയിച്ച് കലോത്സവം നടത്താം എന്ന് കരുതുന്നു ; ഭക്ഷണത്തിലും വൈവിധ്യം ; ഉറപ്പുനൽകി വിദ്യാഭ്യാസ മന്ത്രി

സ്വന്തം ലേഖകൻ

കോഴിക്കോട് : ഭക്ഷണത്തിലെ വൈവിധ്യങ്ങളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. ആ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കും വിധമുള്ള നടപടികൾ അടുത്ത കലോത്സവം മുതൽ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നല്കി.

എന്റെ കുഞ്ഞുങ്ങൾക്ക് കോഴിക്കോടൻ ബിരിയാണി നൽകണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു, അടുത്ത തവണത്തെ കലോത്സവത്തിൽ നോൺവെജ് വിളമ്പുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെജിറ്റേറിയൻ ഇഷ്ടമുള്ളവർക്ക് വെജിറ്റേറിയനും നോൺ വെജിറ്റേറിയൻ ഇഷ്ടമുള്ളവർക്ക് നോൺ വെജിറ്റേറിയനും കഴിക്കാം.എല്ലാവരുടെ ഭക്ഷണസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടും.

ഗോത്രവർഗ്ഗ കലകളെ എങ്ങനെ കലോത്സവവുമായി ഉൾച്ചേർക്കാം എന്ന കാര്യം വളരെ ഗൗരവമായിത്തന്നെ പരിഗണിക്കുന്നുണ്ട്.
അടുത്ത കലോത്സവത്തിന് മുമ്പായി ഇക്കാര്യത്തിൽ ഒരു പൂർണ്ണ തീരുമാനം കൈക്കൊള്ളാൻ ആകുമെന്നാണ് പ്രതീക്ഷ, അതിന് ആവശ്യമുള്ള എല്ലാ നടപടികളും കൈക്കൊള്ളും.

കലോത്സവ മാനുവൽ പരിഷ്കരണം പരിഗണനയിലാണ്.കാലാനുസൃതമായി മാനുവൽ പുതുക്കപ്പെടേണ്ടതുണ്ട്.അതിനുള്ള നടപടികൾ താമസിയാതെ ആരംഭിക്കും.

സ്കൂൾ യുവജനോത്സവത്തിൽ പങ്കെടുത്ത് വിജയിക്കുന്ന പ്രതിഭകൾ പിന്നീട് എങ്ങോട്ട് പോകുന്നു എന്നതിനെ കുറിച്ചൊരു അന്വേഷണം ഉണ്ടാകുന്നില്ല.അതുകൊണ്ടുതന്നെ മലയാളത്തിന് പല പ്രതിഭകളെയും കൈമോശം വരുന്നുണ്ട്.ഈ അവസ്ഥ ഇല്ലാതാക്കാൻ എന്ത് മാറ്റം കൊണ്ടുവരാൻ ആകും എന്നത് പരിശോധിക്കും.

കലോത്സവ മാനുവൽ പുതുക്കുന്നതോടൊപ്പം ജഡ്ജസിനെ തിരഞ്ഞെടുക്കുന്നതിനും കൂടുതൽ പരിഷ്കരണങ്ങൾ കൊണ്ടുവരേണ്ടതുണ്ട്.
കലോത്സവങ്ങളെ കൂടുതൽ ജനകീയമാക്കാനുള്ള പ്രവർത്തനങ്ങളും നടത്തണമെന്നും മന്ത്രി പറഞ്ഞു.