play-sharp-fill
ശമ്പളവര്‍ദ്ധന: ദിവസവേതനം 1500 രൂപയാക്കണം; സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാ‌രുടെ സൂചനാ പണിമുടക്ക് ആരംഭിച്ചു

ശമ്പളവര്‍ദ്ധന: ദിവസവേതനം 1500 രൂപയാക്കണം; സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാ‌രുടെ സൂചനാ പണിമുടക്ക് ആരംഭിച്ചു

സ്വന്തം ലേഖിക

തൃശൂര്‍: ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാ‌രുടെ സൂചനാ പണിമുടക്ക് ആരംഭിച്ചു.

ഇന്ന് തൃശൂര്‍ ജില്ലയില്‍ മാത്രമാണ് പണിമുടക്കുന്നത്.
ദിവസവേതനം 1500 രൂപയാക്കണമെന്നാണ് നഴ്സുമാര്‍ ആവശ്യപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂചനാ പണിമുടക്കുകൊണ്ട് പ്രശ്നത്തിന് പരിഹാരമായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പണിമുടക്ക് വ്യാപിപ്പിക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു.

ശമ്പളവര്‍ദ്ധനവുമായി ബന്ധപ്പെട്ട് രണ്ടുതരത്തിലെ ചര്‍ച്ചകള്‍ നടന്നിരുന്നു. സൂചനാപണിമുടക്കിന്റെ നോട്ടീസ് യുഎന്‍എ നല്‍കിയതിനെത്തുടര്‍ന്ന് കൊച്ചി ലേബര്‍ കമ്മീഷന്‍ ഓഫീസില്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തൃശൂര്‍ ജില്ലാ ലേബര്‍ ഓഫീസില്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തില്ലെന്ന് യു എന്‍ എ ആരോപിക്കുന്നു.

കോണ്‍ട്രാക്‌ട് നിയമങ്ങള്‍ നിര്‍ത്തലാക്കുക, ലേബര്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, മുഴുവന്‍ സ്വകാര്യ ആശുപത്രികളിലും ഇന്‍സ്പെക്ഷന്‍ നടത്തുക, നിയമലംഘനങ്ങള്‍ നടത്തുന്ന മാനേജ്‌മെന്റിനെതിരെ നിയമനടപടി സ്വീകരിക്കുക എന്നിവയാണ് മറ്റ് പ്രധാന ആവശ്യങ്ങള്‍.

അതേസമയം, യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഇന്ന് തൃശൂര്‍ ജില്ലയില്‍ നടത്തുന്ന സൂചനാ പണിമുടക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗമടക്കമുള്ള അവശ്യ വിഭാഗങ്ങളെ ബാധിക്കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.